ചങ്ങനാശേരി: ബിഡിജെഎസ് പ്രവര്‍ത്തകരായ അജു, ഭാര്യ ബിന്ദു എന്നിവരെ സിപിഎമ്മുകാര്‍ മര്‍ദ്ദിച്ചതിനെതിരെ പ്രതിഷേധ യോഗം നടത്തി. മോര്‍ക്കുളങ്ങരയില്‍ നടത്തിയ പ്രതിഷേധ യോഗം ബിജെപി ജില്ലാ പ്രസിഡന്റ് എന്‍.ഹരി ഉദ്ഘാടനം ചെയ്തു. ഭരണത്തിന്റെ മറവില്‍ എന്‍ഡിഎ പ്രവര്‍ത്തകരെ അക്രമിച്ചാല്‍ ശക്തമായ പ്രതികരണം ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. ജനാധിപത്യപരമായി രാഷ്ട്രീയ പ്രവര്‍ത്തനം നടത്താന്‍ എല്ലാ പാര്‍ട്ടികള്‍ക്കും അവകാശമുണ്ട്. സിപിഎമ്മിന്റെ ഇതിനെതിരെയുള്ള അക്രമണങ്ങള്‍ ഒരു തരത്തിലും അനുവദിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എന്‍ഡിഎ നേതാക്കളായ കെ.വി ശശികുമാര്‍, എം.ബി രാജഗോപാല്‍, പി.കെ ചന്ദ്രന്, എന്‍.പി കൃഷ്ണകുമാര്‍, എ.മനോജ്, പി.സുരേഷ് തുടങ്ങിയവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: