തിരുവനന്തപുരം: സംസ്ഥാനത്ത് കാലവര്‍ഷം കനക്കുന്നു. അടുത്ത 24 മണിക്കൂറിനുളളില്‍ ശക്തമായ കാറ്റിനും കനത്ത മഴയ്ക്കും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. കേരള -ലക്ഷദ്വീപ് തീരത്ത് മണിക്കൂറില്‍ 45 മുതല്‍ 55 വരെ കിലോമീറ്റര്‍ വേഗത്തില്‍ കാറ്റ് വീശാന്‍ സാധ്യതയുളളതിനാല്‍ മീന്‍പിടുത്തക്കാര്‍ ജാഗത്ര പാലിക്കണമെന്ന് മുന്നറിയിപ്പുണ്ട്. താഴ്ന്നയിടങ്ങളില്‍ വെളളപ്പൊക്കത്തിനും സാധ്യതയുണ്ട്. മണ്ണിടിച്ചിലിന് സാധ്യതയുളളതിനാല്‍ മലയോര മേഖലകളിലുളളവരും മുന്‍കരുതല്‍ സ്വീകരിക്കേണ്ടതാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: