തിരുവനന്തപുരം: കേരളത്തിലെ മുനസിപ്പാലിറ്റികളിലെയും കോര്‍പ്പറേഷനുകളിലെയും ജീവനക്കാരുടെ ശമ്പളവും പെന്‍ഷനും എത്രയും വേഗം സര്‍ക്കാര്‍ നല്‍കണമെന്ന് കേരള മുനിസിപ്പല്‍ ആന്റ് കോര്പ്പറേഷന് സ്റ്റാഫ് സംഘിന്റെ സംസ്ഥാന സമിതിയോഗം സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.
2014 ജൂലൈ മുതല്‍ നടപ്പിലാക്കേണ്ട ശുചീകരണ കണ്ടിജന്‍സി ജീവനക്കാരുടെ ശമ്പളം പരിഷ്കരണം എത്രയും വേഗം നടപ്പിലാക്കണം. പുതിയതായി രൂപീകരിച്ച മുസിപ്പാലിറ്റികളില്‍ ആവശ്യമായ തസ്തിക സൃഷ്ടിച്ച് ജീവനക്കാരെ നിയമിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.
ഫെറ്റോ ജനറല്‍ സെക്രട്ടറി പി.സുനില്‍കുമാര്‍ ഉദ്ഘാടനം ചെയ്തു. സംസ്ഥാന പ്രസിഡന്റ് കെ.ആര്.മോഹനന്‍നായര്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ.ബാബു റിപ്പോര്‍ട്ടും പി.അനില്‍കുമാര്‍ വരവ് ചെലവ് കണക്കും അവതരിപ്പിച്ചു. കുമാര്‍ പി. സ്വാഗതവും പ്രമോദ്പിള്ള നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: