കൊച്ചി: ഹിന്ദുസമാജത്തില്‍ ജാതിസ്പര്‍ദ്ധ വളര്‍ത്താനുള്ള രാഷ്ട്രീയക്കാരുടെയും മാധ്യമങ്ങളുടെയും ശ്രമത്തിന്റെ ഭാഗമാണ് ഹൈദരാബാദ്, ജെഎന്‍യു സംഭവങ്ങള്‍ പര്‍വ്വതീകരിക്കാന്‍ ശ്രമിച്ചത് സൂചിപ്പിക്കുന്നതെന്ന് വിഎച്ച്പി സംസ്ഥാന ജനറല്‍ സെക്രട്ടറി വി. മോഹനന് പറഞ്ഞു.
കലൂര്‍ പാവക്കുളം ക്ഷേത്ര ഓഡിറ്റോറിയത്തില്‍ വിശ്വഹിന്ദുപരിഷത്തിന്റെ നേതൃത്വത്തില്‍ നടന്നുവരുന്ന പരിഷത്ത് ശിക്ഷാവര്‍ഗ്ഗില്‍ സാമാജിക സമരസത എന്ന വിഷയത്തെക്കുറിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സാമാജിക സമരസത വിശ്വഹിന്ദു പരിഷത്തിന്റെ ആത്യന്തിക ലക്ഷ്യമാണെന്നും ഹൈന്ദവ ഏകീകരണത്തെ തകര്‍ക്കാനുള്ള രാഷ്ട്രീയക്കാരുടെ കാപട്യത്തെ തിരിച്ചറിയാനുള്ള സാമാന്യവിവേകം ഹൈന്ദവസമാജം കാണിക്കണമെന്നും അദ്ദേഹം പറഞ്ഞു. മിശ്രവിവാഹത്തെ പ്രോത്സാഹിപ്പിക്കാന്‍ വിശ്വഹിന്ദുപരിഷത്ത് പ്രവര്‍ത്തകര്‍ മുന്നോട്ടുവരണമെന്നും അദ്ദേഹം പ്രവര്‍ത്തകരെ ഓര്‍മ്മിപ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: