ഡോ. ഗുഹരാജ് അന്തരിച്ചു

Sunday 12 June 2016 11:43 pm IST

കോഴിക്കോട്: കേരളത്തിലെ ആദ്യ ഫോറന്‍സിക് സര്‍ജന്‍ ഡോ. പി.വി. ഗുഹരാജ്(91)അന്തരിച്ചു. കോളിളക്കം സൃഷ്ടിച്ച രാജന്‍കേസില്‍ ഡോ. ഗുഹരാജ് കോടതിയില്‍ നല്‍കിയ നിര്‍ണായക മൊഴിയാണ് പോലീസുകാര്‍ക്കെതിരെ നടപടിക്ക് കാരണമായത്. തിരുവനന്തപുരം,കോഴിക്കോട് മെഡി. കോളേജുകളില്‍ ഫോറന്‍സിക് സയന്‍സ് വകുപ്പുണ്ടാക്കുന്നതില്‍ നേതൃത്വപരമായ പങ്കുവഹിച്ചു. ഫോറന്‍സിക് സയന്‍സ് എന്ന വൈദ്യശാസ്ത്രശാഖയുടെ കേരളത്തിലെ ഗുരുവായറിയപ്പെടുന്ന ഗുഹരാജ് കോഴിക്കോട് മെഡി. കോളേജില്‍ ഫോറന്‍സിക് ഡയറക്ടറായാണ് സര്‍വ്വീസില്‍ നിന്ന് വിരമിച്ചത്. കുറച്ചുകാലം നൈജീരിയയിലും സേവനമനുഷ്ഠിച്ചു. 'ഒരു ഫോറന്‍സിക് സര്‍ജന്റെ ജീവിതവും അനുഭവങ്ങളും' എന്ന പേരില്‍ അനുഭവ സ്മരണകള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഡോക്ടര്‍മാരുടെ കുടുംബമാണ് അദ്ദേഹത്തിന്റേത്. തൃശൂര്‍ കയ്പമംഗലം സ്വദേശിയാണ്. ഭാര്യ: ഡോ. ഐഷ ഗുഹരാജ്(സംസ്ഥാന ആരോഗ്യ വിദ്യാഭ്യാസ വകുപ്പ് മുന്‍ മേധാവിയും മെഡി. കോളേജ് മുന്‍ പ്രിന്‍സിപ്പലും)മക്കള്‍: ഡോ. ബല്‍രാജ്(ശിശുരോഗ വിദഗ്ധന്‍, കോഴിക്കോട് മെഡി. കോളേജ്), ഡോ. ബീന(ഗൈനക്കോളജി വിഭാഗം, കോഴിക്കോട് മെഡി. കോളേജ്), ഡോ. ബാല( ഗൈനക്കോളജി വിഭാഗം, കോഴിക്കോട് ജില്ലാ സഹകരണ ആശുപത്രി)മരുമക്കള്‍: സംഗീത(എറണാകുളം), ഡോ. പി.ജി. മോഹന്‍ദാസ്(കെഎംസിടി മെഡി. കോളേജ്, മുക്കം),ഡോ. സുരേഷ് പുത്തലത്ത്( മാനേജിങ്ങ് ഡയറക്ടര്‍, പുത്തലത്ത് കണ്ണാശുപത്രി , പുതിയറ,കോഴിക്കോട്). സംസ്‌കാരം ഇന്ന് രാവിലെ 11ന് കോഴിക്കോട് മാവൂര്‍ റോഡ് ശ്മശാനത്തില്‍.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.