കണ്ണപുരം: കീഴറ വിജ്ഞാനപോഷിണി വായനശാല ഉന്നത വിജയികളെ അനുമോദിക്കുകയും എന്‍ഡോവ്മെന്റ് വിതരണം നടത്തുകയും ചെയ്തു. ലൈബ്രറി കൗണ്‍സില്‍ ജില്ലാ സെക്രട്ടറി പി.കെ.ബൈജു ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് കെ.വി.രാമകൃഷ്ണന് അധ്യക്ഷനായി. എം.ബാലന്, എ.രാമചന്ദ്രന് എന്നിവര്‍ സംസാരിച്ചു. മുണ്ടയാടന്‍ കുഞ്ഞപ്പ, കെ.വി.പൊക്കന്‍, പി.വി.കൃഷ്ണന്, സി.എച്ച്.ഗോപാലന് ഗുരുക്കള്‍ എന്നിവരുടെ പേരിലുള്ള എന്‍ഡോവ്മെന്റുകളാണ് വിതരണം ചെയ്തത്. കെ.വി.മഹേഷ് സ്വാഗതവും കെ.രാജേഷ് നന്ദിയും പറഞ്ഞു.
ഉദ്ഘാടനം ചെയ്തു
കൂത്തുപറമ്പ്: കാഞ്ഞിലേരി കലാ സാംസ്കാരിക കേന്ദ്രത്തിന് ലൈബ്രറി കൗണ്‍സില്‍ അനുവദിച്ച കമ്പ്യൂട്ടറിന്റെ ഉദ്ഘാടനം ലൈബ്രറി കൗണ്‍സില്‍ താലുക്ക് പ്രസിഡന്റ് കെ.പി പ്രദീപ്കുമാര്‍ നിര്‍വ്വഹിച്ചു. കെ.ദാമോദരന്‍ അധ്യക്ഷ വഹിച്ചു. താലുക്ക് കമ്മിറ്റി അംഗം ഇ.നാരായണന് എസ്എസ്എല്‍സി പ്ലസ്ടു ഉന്നത വിജയികള്‍ക്ക് ഉപഹാരം നല്കി. പി.വിജയന്, പുതുശേരി രാജന്, കൃഷ്ണേന്ദു എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: