കണ്ണൂര്‍: ഒന്നാമത് ജൂനിയര്‍ ഗേള്‍സ് അന്തര്‍ ജില്ലാ ഫുട്ബോള്‍ ചാമ്പ്യന്‍ഷിപ്പ് ഇന്ന് മാങ്ങാട്ടുപറമ്പ് കണ്ണൂര്‍ യൂണിവേഴ്സിറ്റി സ്റ്റേഡിയത്തില്‍ കണ്ണൂര്‍ ഫുട്ബോള്‍ അസോഷിയേഷന്റെ ആഭിമുഖ്യത്തില്‍ ആരംഭിക്കും. കേരളത്തിലെ 10 ജില്ലാ ടീമുകള്‍ ചാമ്പ്യന്‍ഷിപ്പില്‍ മാറ്റുരക്കുന്നും. ജൂനിയര്‍ ഗേള്‍സ് വിഭാഗത്തില്‍ ആദ്യമായാണ് അന്തര്‍ ജില്ലാ ചാമ്പ്യന്‍ഷിപ്പ് നടക്കുന്നത്. അടുത്ത മാസം നടക്കുന്ന ജൂനിയര്‍ ഗേള്‍സ് നാഷണലില്‍ പങ്കെടുക്കുന്ന കേരളടീമിനെ ഈ ടൂര്‍ണ്ണമെന്റില്‍ നിന്നാണ് തിരഞ്ഞെടുക്കുക. ആതിഥേയരായ കണ്ണൂരിന്നു പുറമെ കാസര്‍ഗോഡ്, വയനാട്, കോഴിക്കോട്, മലപ്പുറം, എറണാകുളം, കോട്ടയം, ആലപ്പുഴ, കൊല്ലം, തിരുവനന്തപുരം എന്നീ ജില്ലാടീമുകളാണ് മത്സര രംഗത്തുള്ളത്. എറണാകുളം തിരുവനന്തപുരവുമായിട്ടാണ് ആദ്യ മത്സരത്തോടെ ചാമ്പ്യന്‍ഷിന് തുടക്കമാവും. ആതിഥേയരായ കണ്ണൂര്‍ ഇന്ന് വൈകിട്ട് 4.30 ന്ന് കൊല്ലവുമായി ഏറ്റുമുട്ടും. ചാമ്പ്യന്‍ഷിപ്പിന്റെ ഉല്‍ഘാടനം കണ്ണൂര്‍ യൂണിവേര്സിറ്റി ഫിസിക്കല്‍ എഡ്യുക്കേഷന്‍ ഡയരകടര്‍ പി.ടി.ജോസഫ് നിര്‍വഹിക്കും. ഇന്ത്യന്‍ ജൂനിയര്‍ ടീമിന്റെ കോച്ചായ മിസ്സ് പി.വി.പ്രിയ (കണ്ണൂര്‍), കെ.എസ്.ഇ.ബി.മുന്‍താരം പി.ബി.രെമേഷ് (കൊല്ലം), ഷഹീര്‍ (ആലപ്പുഴ) എന്നിവരാണ് സംസ്ഥാന ടീമിന്റെ സെലക്ടര്‍മാര്‍. ദിവസവും രാവിലെയും വൈകീട്ടും മത്സരങ്ങള്‍ ഉണ്ടായിരിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: