കൂത്തുപറമ്പ്: സ്കൂളില്‍ സാമൂഹ്യ വിരുദ്ധരുടെ അക്രമം നിരവധി പുസ്തകങ്ങള്‍ നശിപ്പിച്ചു. വട്ടിപ്രം യുപി സ്കൂളിലാണ് കഴിഞ്ഞ ദിവസം രാത്രി സാമൂഹ്യ വിരുദ്ധര്‍ അക്രമം നടത്തിയത്. വാതില്‍ പൊളിച്ച് അകത്ത് കയറിയ സംഘം സ്കൂളില്‍ വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കാനായി കരുതിവെച്ച അഞ്ഞൂറോളം നോട്ടുബുക്കുകളും പെന്സിലുകളും നശിപ്പിച്ചു. കസേരയും മറ്റ് ഉപകരണങ്ങളും വലിച്ചെറിഞ്ഞ് നശിപ്പിക്കുകയും ചെയ്തു. ഇന്നലെ ഉച്ചയോടെയാണ് സംഭവം നാട്ടുകാരുടെ ശ്രദ്ധയില്‍ പെടുന്നത്. ഹെഡ്മാസ്റ്ററുടെ പരാതിയില്‍ കൂത്തുപറമ്പ് പോലീ സ് കേസെടുത്ത് അന്വേഷിച്ചുവരുന്നു. സംഭവത്തില്‍ നാട്ടുകാരുടെ യോഗവും സ്കൂള്‍ പിടിഎയും പ്രതിഷേധിച്ചു. അക്രമികള്‍ക്കെതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കണമെന്ന് പിടിഎ ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: