ജിഷ കൊലപാതകം സിബിഐ അന്വേഷിക്കണം

Sunday 12 June 2016 11:50 pm IST

കണ്ണൂര്‍: പെരുമ്പാവൂരിലെ ജിഷയുടെ കൊലപാതകം സിബിഐ അന്വേഷിക്കണമെന്ന് കേരള പട്ടികജാതി വര്‍ഗ്ഗ ഐക്യവേദി സംസ്ഥാന കൗണ്‍സില്‍ യോഗം ആവശ്യപ്പെട്ടു. കലാഭവന്‍ മണിയുടെ മരണവും സിബിഐയെ കൊണ്ട് അന്വേഷിപ്പിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. സി.കെ.അര്‍ജ്ജുനന്‍ അധ്യക്ഷത വഹിച്ചു. പട്ടികജാതി വിഭാഗങ്ങളുടെ പുരോഗതിക്കാവശ്യമായ അടിയന്തിര നടപടികള്‍ സ്വീകരിക്കുന്നതിനു വേണ്ടി സമഗ്രമായ മെമ്മോറാണ്ടം സംസ്ഥാന സര്‍ക്കാറിന് നല്‍കാനും യോഗം തീരുമാനിച്ചു. പ്രഭാകരന്‍ നാറാത്ത്, കരമന ജയചന്ദ്രന്‍, വള്ളാര്‍ സുരേന്ദ്രന്‍, പി.ഗോവിന്ദന്‍, പി.വി.ബാലന്‍ എന്നിവര്‍ സംസാരിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.