പയ്യന്നൂര്‍: സത്യന് സ്മാരക വായനശാലയുടെ സില്‍വര്‍ ജൂബിലി മെമ്മോറിയല്‍ എന്‍ഡോവ്മെന്റ്, വായനശാല ലൈബ്രറിയനായിരുന്ന പി.അനന്തന്റെ ഓര്‍മ്മക്കായി ഏര്‍പ്പെടുത്തിയ പ്ലസ്ടു വിദ്യാര്‍ത്ഥികള്‍ക്കുള്ള എന്‍ഡോവ്മെന്റ് വിതരണവും കേരള നിയമസഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് നടത്തിയ പ്രവചന മത്സരത്തിലെ വിജയികള്‍ക്കുള്ള ഉപഹാര സമര്‍പ്പണവും വായനശാല പ്രസിഡണ്ട് ആര്.എ.അബ്രാഹത്തിന്റെ അധ്യക്ഷതയില്‍ സി.പത്മനാഭന് മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. താലൂക്ക് ലൈബ്രറി കൗണ്‍സില്‍ ജോ.സെക്രട്ടറി അജിത്ത് കുമാര്‍ ഉപഹാര സര്‍പ്പണം നടത്തി. പി.ടി.സണ്ണി, കെ.പി.സത്യഭാമ, ടി.വി.സുനേഷ്, ഇമ്മാനുവേല്‍ സജി, എം.വി.സുനില്‍കുമാര്‍, ജോബി മാത്യു എന്നിവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: