കണ്ണൂര്‍: മദ്യപിച്ച് പൊലീസ് വാഹനമോടിച്ചതിന് പൊലീസ് െ്രെഡവര്‍ക്കെതിരെ കേസെടുത്തു. എ.ആര്.ക്യാമ്പിലെ പൊലീസ് െ്രെഡവര്‍ ചെമ്പിലോട് സ്വദേശി പാറക്കല്‍ ഹൗസില്‍ രാജീവനെതിരെയാണ് കണ്ണൂര്‍സിറ്റി പൊലീസ് കേസെടുത്തത്. ആയിക്കര മത്സ്യമാര്‍ക്കറ്റിലാണ് ഇന്നലെ പൊലീസ് വാഹനം പരാക്രമം കാണിച്ചത്. എ.ആര്.ക്യാമ്പിലേക്ക് മത്സ്യം വാങ്ങിക്കുന്നതിനാണ് പൊലീസ് വാഹനത്തില്‍ രണ്ടു പൊലീസുകാര്‍ എത്തിയത്. തൊഴിലാളികള്‍ക്കു നേരെ വാഹനം അപകടകരമായി പാഞ്ഞു വന്നതോടെ ഇവര്‍ തടയുകയായിരുന്നു. മദ്യപിച്ചാണ് വാഹനമോടിക്കുന്നതെന്ന് മനസിലായ തൊഴിലാളികള്‍ കണ്ണൂര്‍സിറ്റി പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. വാഹനമോടിച്ച എ.ആര് ക്യാമ്പ് എസ്.ഐ ആയിരുന്നുവെന്നും തൊഴിലാളികള്‍ പറയുന്നു. നിയമലംഘനം നടത്തിയതിന് കേസ് എടുക്കുമെന്ന് ഉറപ്പു നല്‍കിയതിനു ശേഷമാണ് തൊഴിലാളികള്‍ വാഹനം വിട്ടു നല്‍കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: