പാറശാല: തമിഴ്നാട്ടില്‍ നിന്നും ട്രെയിന്‍ മാര്‍ഗം കേരളത്തിലേക്ക് കടത്തിയ 10 കിലോ കഞ്ചാവ് പാറശാല റെയില്‍വേ പോലീസ് പിടികൂടി. കന്യാകുമാരിയില്‍ നിന്നും ബംഗളൂരുവിലേക്കു പോവുകയായിരുന്ന ഐലന്റ് എക്സ്പ്രസില്‍ നിന്നാണ് പിടികൂടിയത്.
രണ്ടുകിലോ വീതമുള്ള അഞ്ചു പൊതികളിലായാണ് സൂക്ഷിച്ചിരുന്നത്. പാറശാല റെയില്‍വേ സ്റ്റേഷനില്‍ നിന്നും ട്രെയിനില്‍ ഡ്യൂട്ടിക്കു കയറിയ പോലീസുദ്യോഗസ്ഥര്‍ കമ്പാര്‍ട്ടുമെന്റുകളില്‍ നടത്തിയ പരിശോധനയ്ക്കിടെയാണ് കഞ്ചാവ് കണ്ടെത്തിയത്. ആളൊഴിഞ്ഞ എസ് ഒമ്പത് നമ്പര്‍ കോച്ചിലെ സീറ്റിനടിയില്‍ ഉടമസ്ഥരില്ലാതെ കണ്ടെത്തിയ ബാഗ് പരിശോധിച്ചപ്പോഴാണ് കഞ്ചാവാണെന്നു മനസിലായത്.
തെലുങ്ക് പത്രത്തില്‍ പൊതിഞ്ഞ കഞ്ചാവിന്റെ പുറത്ത് പ്ലാസ്റ്റിക് കവര്‍ പൊതിയുകയും പാക്കിംഗ് ടേപ്പ് ഒട്ടിച്ച് സൂക്ഷിച്ച നിലയിലുമായിരുന്നു. ആന്ധ്രയില്‍ നിന്നും തമിഴ് നാട്ടിലെത്തിച്ച ശേഷം, കേരളത്തിലേക്ക് കടത്തിയതാകാം കഞ്ചാവ് എന്ന് റെയില്‍വേ പോലീസ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: