കോഴിക്കോട്: കോഴിക്കോടിന്റെ സാമൂഹ്യ സാംസ്കാരിക മേഖലകളിലെ സജീവ സാന്നിധ്യവും പത്രപ്രവര്‍ത്തകനും മുന്‍ എസ്എന്‍ഡിപി യോഗം പ്രസിഡന്റുമായിരുന്ന അഡ്വ. മിതവാദികൃഷ്ണന്‍ നഗരത്തില്‍ ഉചിതമായ സ്മാരകം നിര്‍മിക്കാന്‍ നടപടി കൈക്കൊള്ളണമെന്ന് എസ്എന്‍ഡിപി വനിതാ സംഘം കോഴിക്കോട് യൂണിയന് വാര്‍ഷിക പൊതുയോഗം അധികൃതരോട് ആവശ്യപ്പെട്ടു. അത്താണിക്കല്‍ ഗുരുവരാശ്രമത്തില്‍ വെച്ച് ചേര്‍ന്ന വാര്‍ഷിക പൊതുയോഗത്തിന്റെ ഉദ്ഘാടനം വനിതാ സംഘം സംസ്ഥാന സെക്രട്ടറി അഡ്വ. സംഗീത വിശ്വനാഥ് നിര്‍വ്വഹിച്ചു.യൂണിയന് വനിതാ സംഘം പ്രസിഡന്റ് കെ.വി. ശോഭ അധ്യക്ഷത വഹിച്ചു. യൂത്ത് മൂവ്മെന്റ് സംസ്ഥാന ഉപാധ്യക്ഷന്‍ ബാബു പൂതമ്പാറ, യൂണിയന് സെക്രട്ടറി സി.സുധീഷ്, പ്രസിഡന്റ് ടിഷനൂപ്, പി കെ ഭരതന്, പി കെ ശ്രീലത, വരലക്ഷ്മി, ശാലിനി വി എന്നിവര്‍ പ്രസംഗിച്ചു.യൂണിയന് വനിത സെക്രട്ടറി ലീല വിമലേശന് സ്വാഗതവും പി. രമണി നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: