മുസാഫർനഗർ: പന്ത്രണ്ട് വയസുകാരിയെ പീഡനത്തിനിരയാക്കിയ പിതാവിനെ പോലീസ് അറസ്റ്റ് ചെയ്തു. മുസാഫർനഗറിലെ സിവിൽ ലൈസൻസ് പ്രദേശത്താണ് പീഡനം നടന്നത്.
പെൺകുട്ടിയെ ഏറെ നാൾ പിതാവ് പീഡനത്തിനിരയാക്കിയിരുന്നു. വീട്ടിൽ ആരുമില്ലാതിരുന്ന സമയത്താണ് മകളെ പിതാവ് ഉപദ്രവിച്ചിരുന്നത്. പീഡന വിവരം പുറത്ത് പറഞ്ഞാൽ കൊന്നുകളയുമെന്ന് ഇയാൾ മകളെ ഭീഷണിപ്പെടുത്തുകയും ചെയ്തു. എന്നാൽ പീഡനത്തെ തുടർന്ന് വയറു വേദന അസഹനീയമായപ്പോൾ പെൺകുട്ടി അമ്മയോട് സംഭവം വിവരിക്കുകയായിരുന്നു.
തുടർന്ന് മാതാവിന്റെ പരാതിയിൽ പോലീസ് ഇയാളെ അറസ്റ്റ് ചെയ്തു. പെൺകുട്ടിക്ക് നടത്തിയ മെഡിക്കൽ പരിശോധനയിൽ പീഡനം നടന്നതായി തെളിഞ്ഞിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: