സരിതയെ വ്യക്തിപരമായി അറിയില്ലെന്ന് അടൂര്‍ പ്രകാശ്

Monday 13 June 2016 2:34 pm IST

കൊച്ചി: സോളാർ തട്ടിപ്പു കേസിലെ പ്രതികളായ സരിതാ നായരെയും ബിജു രാധാകൃഷ്ണനെയും വ്യക്തിപരമായി അറിയില്ലെന്ന് മുൻമന്ത്രി അടൂർ പ്രകാശ്. സരിതയുമായി തനിക്ക് അടുപ്പമുണ്ടായിരുന്നില്ലെന്നും മറിച്ചുള്ള ആരോപണം അടിസ്ഥാന രഹിതമാണെന്നും അടൂർ പ്രകാശ് സോളാർ ജുഡീഷ്യൽ കമ്മിഷൻ മുമ്പാകെ മൊഴി നൽകി. ബിസിനസ് ആവശ്യങ്ങൾക്ക് സഹായം ചോദിച്ച് ഇരുവരും തന്നെ ബന്ധപ്പെട്ടിട്ടില്ലെന്നും അടൂര്‍ പ്രകാശ് പറഞ്ഞു. ഇന്ന് രാവിലെ 11.30 ഓടെ കൊച്ചി പനമ്പിള്ളി നഗറിലെ സോളാർ കമ്മിഷനിൽ എത്തിയാണ് അടൂര്‍ പ്രകാശ് മൊഴി നല്‍കിയത്. സോളാർ തട്ടിപ്പ് കേസ് ഒതുക്കാൻ പണം നൽകിയത് മന്ത്രിയായിരുന്ന അടൂർപ്രകാശ് ആണെന്ന് ടീം സോളാർ മുൻ മാനേജർ രാജശേഖരൻ നേരത്തെ കമ്മിഷന് മൊഴി നൽകിയിരുന്നു. സരിതയെ ജാമ്യത്തിലിറക്കാൻ അടൂർ പ്രകാശ് 30 ലക്ഷം രൂപ നൽകിയെന്നായിരുന്നു മൊഴി. സരിത എസ്. നായരുമായി അടൂർ പ്രകാശ് ഫോണിൽ ബന്ധപ്പെട്ടതിന്റെ തെളിവുകളും പുറത്തുവന്നിരുന്നു. ഇക്കാര്യങ്ങളിടലക്കം വിശദീകരണം നൽകുന്നതിനാണ് കമ്മിഷൻ അടൂർ പ്രകാശിനെ നോട്ടീസ് നൽകി വളിപ്പിച്ചത്. തന്റെ മണ്ഡലത്തിലെ ഒരു വ്യക്തി സോളാർ പാനൽ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് നൽകിയ പരാതിയിലാണ് സരിതയെ ഫോണിൽ വിളിച്ചതെന്നാണ് നേരത്തെ അടൂർ പ്രകാശ് നൽകിയ വിശദീകരണം.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.