കൊല്ലം: ഫലവത്തായ നവഭാരതം കെട്ടിപ്പടുക്കാന്‍ പ്രതിജ്ഞാബദ്ധമായ പ്രസ്ഥാനമാണ് ബാലഗോകുലമെന്ന് ബാലസാഹിത്യകാരന്‍ മണി കെ.ചെന്താപ്പൂര്. ബാലഗോകുലം ജില്ലാസമ്മേളനം മാമൂട്ടില്‍കടവ് പുതിയകാവ് സെന്‍ട്രല്‍ സ്കൂളില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കുട്ടികളില്‍ രാഷ്ട്രബോധവും സാമൂഹ്യപ്രതിബദ്ധതയും ചെറുപ്പം മുതല്‍ക്കെ വളര്‍ത്തിയെടുക്കാന്‍ ബാലഗോകുലം വഹിക്കുന്ന പങ്ക് നിസ്തര്‍ക്കമാണ്. സംഘടനാപ്രവര്‍ത്തനം ഏവര്‍ക്കും മാതൃകയായ ഒന്നാണ്. സംഘടനാപ്രവര്‍ത്തനത്തിലൂടെ സാമൂഹ്യപ്രവര്‍ത്തകരും ജനസമൂഹവും സുരക്ഷിതരാകുകയാണ് ചെയ്യുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ജില്ലാ രക്ഷാധികാരി ജെ.രാജേന്ദ്രന് പതാക ഉയര്‍ത്തിയതോടെയാണ് സമ്മളനത്തിന് തുടക്കമായത്.
ജില്ലാ ഉപാധ്യക്ഷന്‍ ജി.സുരേഷ്ബാബു അധ്യക്ഷത വഹിച്ചു. സംസ്ഥാന കാര്യദര്‍ശി വി.ഹരികുമാര്‍ മുഖ്യപ്രഭാഷണം നടത്തി. ആര്‍എസ്എസ് കൊല്ലം വിഭാഗ് സംഘചാലക് ജി.ശിവരാമന് വിശിഷ്ടവ്യക്തികളെ ആദരിച്ചു. അമൃതഭാരതി, എസ്എസ്എല്‍സി, പ്ലസ്ടു പരീക്ഷകളില്‍ മികച്ച വിജയം നേടിയ ഗോകുലാംഗങ്ങളെ യോഗത്തില്‍ അനുമോദിച്ചു. ജില്ലാ ഭഗിനി പ്രമുഖ് ചന്ദ്രികസുരേഷ് നന്ദി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: