ഫിലിപ്പീന്‍സില്‍ ബോട്ടപകടം: 45 പേരെ കാണാതായി

Tuesday 14 February 2012 12:13 pm IST

മനില: തെക്കന്‍ ഫിലിപ്പീന്‍സിനുലെ ഹിക്‍ഡോപ്‌ ദ്വീപിനു സമീപത്തുണ്ടായ ബോട്ടപകടത്തില്‍ 45 പേരെ കാണാതായി. സുരിഗാവോയില്‍ നിന്നും ഡിനാഗട്ട്‌ ദ്വീപിലെ ബസിലിസയിലേക്കു പോയ എംബി ബെന്‍ജന്‍ എന്ന് ചെറു ബോട്ടാണ്‌ അപകടത്തില്‍പ്പെട്ടത്‌. മോശം കാലാവസ്ഥയാണ്‌ അപകടകാരണമെന്ന് അധികൃതര്‍ അറിയിച്ചു. അപകടത്തില്‍ കാണാതായ ഏതാനും പേരെ തീരദേശസേന രക്ഷപ്പെറ്റുത്തിയതായും റിപ്പോര്‍ട്ടുണ്ട്‌.
പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.