ബ്രഹ്മസത്യം ജഗന്മിഥ്യ

Monday 13 June 2016 7:02 pm IST

ബ്രഹ്മസത്യം ജഗന്മിഥ്യേത്യേവം രൂപോ വിനിശ്ചയഃ സോയം നിത്യാനിത്യവസ്തു വിവേകഃ സമുദാഹൃദഃ ബ്രഹ്മ- ബ്രഹ്മം സത്യം- സത്യമാണ് ജഗദ്- ജഗത്ത് മിഥ്യ-മിഥ്യയാണ് ഇത്യേവം രൂപഃ - എന്ന പ്രകാരത്തിലുള്ള വിനിശ്ചയഃ- തീരുമാനം(യാതൊന്നോ) സഃ അയം.ഇത് ( അങ്ങനെയുള്ള തീരുമാനം) നിത്.നിത്യവസ്തു വിവേകഃ -നിത്യാനിത്യവസ്തു വിവേകമൈ#ാണ് (എന്ന്) സമുദാ ഹദതഃ -പറയപ്പെട്ടിരിക്കുന്നു ബ്രഹ്മം സത്യവും ജഗത്് മിഥ്യയുമാണ് എന്നീ പ്രകാരമുള്ളബോധത്തെയാണ് നിത്യാനിത്യവസ്തുവിവേകം എന്നു പറഞ്ഞിരിക്കുന്നത്. നമ്മുടെ ജ്ഞാനേന്ദ്രിയങ്ങളുടെ ഗ്രഹണ ശക്തി സാപേക്ഷമാണ്. ഇന്ദ്രിയങ്ങളില്‍ കൂടി കാലദേശങ്ങളുടെ ഭേദം അനുസരിച്ചും ദ്രഷ്ടാവിന്റെ ശാരീരികവും മാനസികവുമായ സ്ഥിതി ഭേദം അനുസരിച്ച് പൂര്‍വ്വാര്‍ജിതമായ വാസനകള്‍ ഉണ്ടാക്കിയിരിക്കുന്ന മുന്‍ വിധി അനുസരിച്ചും താല്‍ക്കാലികമായി അനുഭവപ്പെടുന്ന ഇഷ്ടം അനിഷ്ടം ഉപേക്ഷ എന്നിവയുടെ സ്വാധീനംകൊണ്ട് പലപ്പോഴും അയഥാര്‍ത്ഥമെന്ന് വിളിക്കാവുന്നതരം വികലമായ അറിവാണ് ഉണ്ടാവുന്നത്. ഈ വസ്തുത സത്യാവധാരണത്തിന് എപ്രകാരം പ്രതികൂലമായ മായും വരുന്നു എന്ന ബോദ്ധ്യം വരുത്തുന്നതിനായി സുപ്രസിദ്ധ ഫ്രഞ്ച് ദാര്‍ശനീകനായ ഡെക്കാര്‍ട്ട് അദ്ദേഹത്തിന്റെ മെഡിറ്റേഷന്‍ എന്ന കൃതിയില്‍ ഇന്ദ്രിയ നിരൂപണം നടത്തിയിരിക്കുന്നു. ബാഹ്യലോകത്ത് യഥാര്‍ത്ഥമായ തരംഗാവലികളെ ഉണ്ടാക്കിക്കൊണ്ടിരിക്കുന്ന ഊര്‍ജ പ്രസരണത്തിന്റെ വ്യക്തമായ സ്വരൂപം എന്താണെന്ന് നമുക്കറിയാവന്‍ സാധിക്കയില്ല. നേത്ര സിരാപടലത്തെ ഉദ്ദിപിപ്പിക്കുന്നതിനെ ഊര്‍ജ്ജത്തെ രൂപമായിക്കാണുമ്പോള്‍ കാതിനെ ഉദ്ദീപിപ്പിക്കുന്നതിനെ ശബ്ദമായിട്ട് നാം കേള്‍ക്കുകയാണ് ചെയ്യുന്നത്. ബാഹ്യവിഷയങ്ങളുടെ പ്രാകൃതികമായ ഗുണ ധര്‍മ്മങ്ങള്‍ സ്വ ശരീരത്തിലെ വിവിധ അവയവങ്ങളുടെ ഗുണധര്‍മ്മങ്ങളില്‍ നിന്ന് ഭേദമില്ലാതെ അനുഭവിച്ച് പോരുന്നതിന്നാല്‍ അനുഭവ വിദിതമായിരിക്കുന്ന ലോകം പുറത്തോ അകത്തോ എന്നു സുനിശ്ചിതമായി പറയാനുള്ള സാദ്ധ്യതയില്ല ഒന്നിലേറെ വ്യക്തികളുടെ അനുഭവ വിവരണത്തിനുള്ള സമാനതകളെ മാത്രമാണ്ഇന്ദ്രിയ ജ്ഞാനത്തെ സംബന്ധിച്ചിടത്തോളം യഥാര്‍ത്ഥമെന്ന് ജനങ്ങള്‍ എണ്ണിപ്പോരുന്നത്. വെള്ളത്തെ തിരയെന്നും നൂലിനെ വസ്ത്രമെന്നും മണ്ണിനെ കുടമെന്നും വ്യവഹരിക്കുമ്പോള്‍ യഥാര്‍ത്ഥ്യത്തേയും അയഥാര്‍ത്ഥത്തേയും വിക്ഷേപിക്കുന്നതായ പരമാര്‍ത്ഥം മറഞ്ഞ് പോകുന്നു. എന്നാലും പരമാര്‍ത്ഥത്തിലുള്ള മണ്ണും ജലവും നൂലുംമല്ലാതെ കുടമോ, തിരയോ, വസ്ത്രമോ അനുഭവപ്പെടുന്നില്ല. അതുകൊണ്ട് പ്രതിഭാസികമായ ലോകത്തിന്റെ പിന്നില്‍ പരമാര്‍ത്ഥമുണ്ടായേ മതിയാവൂ. അധിഷ്ടാനമായ തീരുമാനത്തെ ഇവിടെ സത്യം എന്ന തീര്‍ത്ത് പറയാവുന്ന ബ്രഹ്മമായ മനസ്സിലാക്കുന്നു അതുകൊണ്ട് ബ്രഹ്മത്തെ മാത്രമാണ് നിരപേക്ഷ സത്യമെന്നു പറഞ്ഞ്കൂടൂ. സാപേക്ഷമായ ജഗത് താല്‍ക്കാലികമാണ് മിഥ്യയെന്നു പറയുമ്പോള്‍ തീരെ ഇല്ലാത്തത് എന്ന അര്‍ത്ഥമാക്കേണ്ടതില്ല. അതുകൊണ്ട് ശ്രീ ശങ്കരന്‍ പരമാര്‍ത്ഥം വ്യവഹാരം പ്രതിഭാസം എന്നിങ്ങനെ അറിവിനെ തരം തിരിച്ചു കാണിച്ചിരിക്കുന്നതുപോലെ ലോക വ്യവഹാരത്തിന് പോലും അത്യന്തം പ്രയോജനകരമായ ഒരു ജ്ഞാനരഹസ്യം നല്‍കിയിരിക്കുന്നുവെന്നും പറയാവുന്നതാണ്. മോക്ഷമാണ് ജീവിതത്തിലെ പരമമായ ലക്ഷ്യമെങ്കില്‍ പ്രതിഭാസത്തില്‍നിന്നും വ്യവഹാരത്തില്‍ നിന്നും അറിവിനെ നിവര്‍ത്തിപ്പിച്ചു. പരമാര്‍ത്ഥത്തില്‍ നിത്യയുക്തമാക്കുന്നത് എങ്ങനെയെന്ന് അറിഞ്ഞിരിക്കേണ്ടതാണ്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.