അരൂര്‍: അമിത ഭാരവുമായെത്തിയ തടി ലോറി മറിഞ്ഞു. ആര്‍ക്കും പരിക്കില്ല. ദേശീയ പാതയില്‍ ചന്തിരൂര്‍ പാലത്തിന് വടക്ക് ഭാഗത്ത് ഇന്നലെ പുലര്‍ച്ചെയായിരുന്നു അപകടം. തടികള്‍ കെട്ടിയിരുന്ന കയര്‍ പൊട്ടിയതോടെ റോഡില്‍ വീഴുകയും അതേത്തുടര്‍ന്ന് ലോറിയുടെ നിയന്ത്രണം വിടുകയുമായിരുന്നു.
മറ്റു വാഹനങ്ങള്‍ പിന്നിലില്ലാതിരുന്നതിനാല് വന്‍ അപകടം ഒഴിവായി.അടൂരില്‍ നിന്നും പെരുമ്പാവൂരിലേക്ക് തടിയുമായി പോയതായിരുന്നു ലോറി. കഴിഞ്ഞ ദിവസവും ദേശീയപാതയില്‍ അരൂര്‍ പള്ളിക്ക് സമീപം തടിയുമായെത്തിയ ലോറി മറിഞ്ഞിരുന്നു. അമിത ഭാരമാണ് ഇത്തരം അപകടങ്ങള്‍ക്ക് കാരണമാകുന്നതെന്നാണ് നാട്ടുകാര്‍ പറയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: