ചേര്‍ത്തല: കെട്ടിട നിര്‍മാണവുമായി ബന്ധപ്പെട്ടുണ്ടായ തര്‍ക്കത്തിന്റെ പേരില്‍ യുവാവിനെ പോലീസ് മര്‍ദ്ദിച്ചെന്ന് പരാതി. ചേര്‍ത്തല തെക്ക് പഞ്ചായത്ത് അരീപ്പറമ്പ് കിഴക്കേ കൊല്ലമ്മാപറമ്പില് സുനില്‍ (29) ആണ് മര്‍ദ്ദനമേറ്റ് ഗവ. താലൂക്ക് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നത്.
പ്രദേശത്ത് കെട്ടിട നിര്‍മാണ സൂപ്പര്‍വൈസറായി ജോലിചെയ്യുകയാണ് സുനില്‍. ഇവിടെ വാര്‍ക്കല്‍ നടക്കുന്നതിനിടെ കെട്ടിട ഉടമയും പ്രാദേശിക തൊഴിലാളികളും തമ്മില്‍ തര്‍ക്കമുണ്ടായി. പിന്നീട് പ്രദേശിക രാഷ്ട്രീയ നേതാക്കള്‍ ഇടപെട്ട് ഇത് പരിഹരിക്കുകയും പണിതുടരുകയും ചെയ്തിരുന്നു. ഇതിനിടെ അര്‍ത്തുങ്കല്‍ സ്റ്റേഷനില്‍ നിന്നെത്തിയ പോലീസ് ഉദ്യോഗസ്ഥര്‍ സുനിലിനെ അകാരണമായി പിടികൂടി സ്റ്റേഷനിലെത്തിച്ച് മര്‍ദ്ദിക്കുകയായിരുന്നെന്ന് കാട്ടി ഭാര്യ നീതു ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ക്ക് പരാതി നല്കി.
മദ്യലഹരിയില്‍ തമ്മില്‍ തല്ലിയതിന്റെ പേരിലാണ് ഇയാളെ പിടികൂടിയതെന്നും ഇതുമായി ബന്ധപ്പെട്ട് മൂന്ന് പേര്‍ക്കെതിരെ കേസ് എടുത്തിട്ടുണ്ടെന്നും മര്‍ദ്ദിച്ചെന്ന പ്രചരണം വാസ്തവ വിരുദ്ധമാണെന്നും അര്‍ത്തുങ്കല്‍ എസ്ഐ എം.ആര്. മൃദുല്‍കുമാര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: