ആലപ്പുഴ: സിവില്‍സപ്ലൈസ് കോര്‍പ്പറേഷന്റെ പെട്രോള്‍ പമ്പ് ജീവനക്കാരുടെ ദിവസവേതനം നിലവില്‍ സര്‍ക്കാരില്‍ ജോലി ചെയ്യുന്ന ദിവസവേതനക്കാരുടേതിന് തുല്യമാക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന് ജുഡീഷ്യല്‍ അംഗം പി. മോഹനദാസ് ഭക്ഷ്യസെക്രട്ടറിക്ക് നിര്‍ദ്ദേശം നല്കി.
സിവില്‍ സപ്ലൈസ് പെ്രേടാള്‍ ബങ്ക് ജീവനക്കാരുടെ ദിവസവേതനം 340 രൂപയാക്കി വര്‍ദ്ധിപ്പിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന് ജുഡീഷ്യല്‍ അംഗമായിരുന്ന ആര്. നടരാജന് സര്‍ക്കാരിന് നേരത്തെ ഉത്തരവ് നല്‍കിയിരുന്നു.
ഇതിന്റെ അടിസ്ഥാനത്തില്‍ ശമ്പളം വര്‍ദ്ധിപ്പിക്കാന്‍ സര്‍ക്കാര്‍ സിവില്‍ സപ്ലൈസിന് നിര്‍ദ്ദേശവും നല്‍കിയിരുന്നു.
എന്നാല്‍ ഉത്തരവ് നടപ്പിലാക്കിയാല്‍ സപ്ലൈക്കോയ്ക്ക് പ്രതിമാസം 88.8 ലക്ഷം രൂപ അധിക ബാദ്ധ്യത ഉണ്ടാകുമെന്നും അതിനാല്‍ സര്‍ക്കാര്‍ ഉത്തരവ് റദ്ദാക്കണമെന്നും സപ്ലൈക്കോ ആവശ്യപ്പെട്ടു. ഇക്കാര്യം കമ്മീഷന് അംഗീകരിച്ചില്ല.
ജീവനക്കാര്‍ അനുഭവിക്കുന്ന ദുരിതം സര്‍ക്കാര്‍ ഉത്തരവില്‍ നിന്നും വ്യക്തമാണെന്നും ഉത്തരവില്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: