ഇരിട്ടി: ആറളം ഗ്രാമ പഞ്ചായത്തിലെ കീഴ്പള്ളി ചതിരൂര്‍ നീലിമലയിലെ ജനവാസ കേന്ദ്രത്തില്‍ കാട്ടാനക്കൂട്ടമിറങ്ങി കാര്‍ഷിക വിളകള്‍ നശിപ്പിച്ചു. ഇല്ലക്കല്‍ ഷാജി, മഠത്തിന് പുറത്തു അപ്പച്ചന്, കൂറ്റനാല്‍ തങ്കച്ചന് തുടങ്ങിയവരുടെ തെങ്ങ്, വാഴ, കപ്പ തുടങ്ങിയ വിളകളാണ് വ്യാപകമായി നശിപ്പിച്ചത്. ഇല്ലിക്കല്‍ ഷാജിയുടെ പുരയിടത്തിനോട് ചേര്‍ന്ന് കിടക്കുന്ന പന ആനകള്‍ കുത്തിമറിച്ചിട്ടു. മറിഞ്ഞു വീണ പന വീടിന് നേരെ മുകളില്‍ വീഴാതെ അല്‍പ്പം മാറി വീണതുമൂലം വന്‍ അപകടം ഒഴിവായി. വീഴ്ചയില്‍ വീടിന്റെ ഒരു ഭാഗം ഭാഗികമായി തകര്‍ന്നു.
തൊട്ടടുത്ത ആറളം വന മേഖലയില്‍ നിന്നാണ് ഇവിടങ്ങളില്‍ കാട്ടാനയിറങ്ങുന്നത്. വൈദ്യുതി ഫെന്‍സിംഗ് ഈ മേഖലയില്‍ നിര്‍മ്മിച്ചിട്ടുണ്ടെങ്കിലും ഇതിലൂടെ വൈദ്യുതി പ്രവഹിക്കാത്തത് മൂലം പ്രവര്‍ത്തന ക്ഷമമല്ല. എംഎല്‍എ അഡ്വ. സണ്ണി ജോസഫ്, ആറളം പഞ്ചായത്ത് അധികൃതര്‍ എന്നിവര്‍ സ്ഥലം സന്ദര്‍ശിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: