തിരുവനന്തപുരം: സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്റെ ഇടപെടലിലൂടെ രണ്ട് അധ്യാപകരുടെ തടഞ്ഞുവയ്ക്കപ്പെട്ട ശമ്പളം ലഭിച്ചു.വ്യാജ പ്രവേശനം കണ്ടെത്തിയ കോട്ടുകാല്‍കോണം എം.സി എച്ച് എസ് എസ് എസിലെ സംസ്കൃത അധ്യാപകന് റിനീഷ് വില്‍സണിന് 15 മാസമായി ശമ്പളം ലഭിക്കുന്നുണ്ടായിരുന്നില്ല. ക്രമക്കേട് കണ്ടെത്തിയതിനെ തുടര്‍ന്ന് അദ്ദേഹത്തിന്റെ ഫുള്‍ ടൈം തസ്തിക പാര്‍ട്ട്ടൈം ആക്കി മാറ്റിയിരുന്നു.
ഹൈക്കോടതി ഉത്തരവ് ഉണ്ടായിട്ടും ശമ്പളം നല്കാന് അധികൃതര്‍ തയ്യാറാകാതിരുന്നതിനെ തുടര്‍ന്നാണ് അദ്ധ്യാപകന്റെ ഭാര്യ മനുഷ്യാവകാശ കമ്മീഷനെ സമീപിച്ചത്.
കമ്മീഷന്റെ നിര്‍ദ്ദേശപ്രകാരം ശമ്പളം അനുവദിക്കാന്‍ ഉത്തരവായതായി വിദ്യാഭ്യാസ വകുപ്പ് അധികൃതര്‍ മനുഷ്യാവകാശ കമ്മീഷനെ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: