കൊച്ചി: ശ്രീരാമചന്ദ്രന് ധര്‍മ്മത്തിന്റെ മൂര്‍ത്തീഭാവമാണെന്നും ശ്രീരാമനെപ്പോലെ വിരാജിക്കാന്‍ ധര്‍മ്മത്തിലധിഷ്ഠിതമായ കര്‍മ്മങ്ങള്‍ ചെയ്യണമെന്നും ആര്‍എസ്എസ് പ്രാന്തകാര്യവാഹ് പി.ഗോപാലന്‍കുട്ടി മാസ്റ്റര്‍. കലൂര്‍ പാവക്കുളം ക്ഷേത്രഹാളില്‍ നടക്കുന്ന വിഎച്ച്പി ശിക്ഷാവര്‍ഗ്ഗില്‍ ‘ഭഗവാന് ശ്രീരാമന് ധര്‍മ്മത്തിന്റെ മൂര്‍ത്തി’ എന്ന വിഷയത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ധര്‍മ്മത്തിന്റെയും അധര്‍മ്മത്തിന്റെയും വിവേചനം മനസിലാക്കുമ്പോള്‍ ചരിത്രബോധമുണ്ടാകുന്നു. ഇതിഹാസങ്ങള്‍ കെട്ടുകഥകളാണെന്നുള്ള രീതിയിലാണ് വിദ്യാലയങ്ങളില്‍ പഠിപ്പിക്കുന്നത്. ഇതിഹാസങ്ങളുടെ തത്വങ്ങള്‍ സമൂഹത്തെ മുന്നോട്ട് നയിക്കുകയാണ് ചെയ്യുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ശിക്ഷാവര്‍ഗ്ഗില്‍ ഇന്ന് വിശ്വഹിന്ദു പരിഷത്ത് അന്തര്‍ദ്ദേശീയ അധ്യക്ഷന്‍ പ്രവീണ്‍ തൊഗാഡിയ പ്രവര്‍ത്തകര്‍ക്ക് മാര്‍ഗ്ഗനിര്‍ദ്ദേശം നല്‍കും. നാളെ രാവിലെ നടക്കുന്ന ശിക്ഷാവര്‍ഗ്ഗിന്റെ സമാപനസഭയിലും തൊഗാഡിയ സംബന്ധിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: