തിരുവനന്തപുരം: വ്യാജ മദ്യത്തെകുറിച്ചോ ലഹരിവസ്തുക്കളെ കുറിച്ചോ മുന്നറിയിപ്പു നല്‍കുന്നവര്‍ക്കു പ്രതിഫലം നല്‍കുന്നതിനുള്ള ചട്ടങ്ങള്‍ ഉള്‍പ്പെടുത്താന്‍ എക്സൈസ് വകുപ്പ് ശുപാര്‍ശ ചെയ്യും. സെന്‍ട്രല്‍ എക്സൈസിലും കസ്റ്റംസിലും വിവരങ്ങള്‍ക്കു പ്രതിഫലം നല്കുന്ന രീതിയുണ്ട്.
ഇതിനു സമാനമായി പിടിക്കപ്പെടുന്ന വസ്തുക്കളുടെ വിലയുടെ 20% വരെ കമ്മീഷന് നല്‍കാനുള്ള ശുപാര്‍ശയാണ് എക്സൈസ് കമ്മീഷണര്‍ ഋഷിരാജ് സിങിന്റെ നിര്‍ദ്ദേശ പ്രകാരം വകുപ്പു തയ്യാറാക്കുന്നത്.
അബ്കാരി നയത്തില്‍ മാറ്റം വരുത്താന്‍ എക്സൈസ് വകുപ്പിന്റെ നിര്‍ദേശങ്ങള്‍ സര്‍ക്കാര്‍ തേടിയിട്ടുണ്ട്. മദ്യ നയത്തില്‍ മാറ്റം വരുത്തുന്നതിനോടൊപ്പം ചട്ടങ്ങളിലും ഭേദഗതി വരുത്തും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: