കൊട്ടാരക്കര: എംസി റോഡില്‍ കുളക്കടയില്‍ പോലീസ് ജീപ്പും സെയില്‍സ് വാനും കൂട്ടിയിടിച്ച് വനിതാ സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ഉള്‍പ്പടെ മൂന്ന് പേര്‍ക്ക് പരിക്കേറ്റു. ഇന്നലെ ഉച്ചയ്ക്ക് 1.30ന് കുളക്കട ആലപ്പാട്ട് ക്ഷേത്രത്തിന് സമീപമായിരുന്നു അപകടം. കൊട്ടാരക്കര വനിതാസെല്‍ സിഐ പി.അനിത കുമാരി(53), ഡ്രൈവര്‍ പ്രദീപ്കുമാര്‍(47), സെയില്‍സ് വാനിന്റെ ഡ്രൈവര്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്. രണ്ട് പൊലീസ് ഉദ്യോഗസ്ഥരെയും കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലും വാന്‍ ഡ്രൈവറെ കൊല്ലത്തെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. കേസ് അന്വേഷണവുമായി ബന്ധപ്പെട്ട് ഏനാത്ത് ഭാഗത്തുനിന്നും കൊട്ടാരക്കരക്ക് വരികയായിരുന്നു സിഐയുടെ ജീപ്പ്. എതിര്‍ദിശയില്‍ നിന്നും വന്ന സെയില്‍സ് വാന്‍ കെഎസ്ആര്‍ടിസി ബസിനെ മറികടക്കുന്നതിനിടയില്‍ പൊലീസ് ജീപ്പിലേക്ക് ഇടിച്ചുകയറുകയായിരുന്നു. ജീപ്പിന്റെ മുന്‍ സീറ്റിലിരുന്ന സിഐയുടെ മുഖം മുന്‍ഗ്ലാസില്‍ ഇടിച്ചു. മുഖത്തും പല്ലുകള്‍ക്കും സാരമായി പരിക്കേറ്റിട്ടുണ്ട്. പോലീസ് ഡ്രൈവര്‍ പ്രദീപ് കുമാറിന് തലയിലാണ് കൂടുതല്‍ പരിക്കേറ്റത്. കൈക്കും പരിക്കേറ്റു. തലയില്‍ ആറിലധികം തുന്നലുണ്ട്. പുത്തൂര്‍ പൊലീസ് കേസെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: