കെഎസ്ആര്‍ടിസി സര്‍വീസ് റദ്ദാക്കി; രാത്രികാല യാത്രക്കാര്‍ ദുരിതത്തിലായി

Tuesday 14 June 2016 2:44 pm IST

കോഴിക്കോട്: കെഎസ്ആര്‍ടിസി അധികൃതരുടെ അനാസ്ഥയില്‍ രാത്രികാലയാത്രക്കാര്‍ ദുരിതത്തിലായി. കോഴിക്കോട് നിന്നും അത്തോളി, പേരാമ്പ്ര, കുറ്റിയാടി ഭാഗത്തേക്കുള്ള യാത്രക്കാരാണ് ഞായറാഴ്ച രാത്രി ദുരിതത്തിലായത്. രാത്രി 10.30ന് കോഴിക്കോട് നിന്നും തൊട്ടില്‍പാലത്തേക്ക് സര്‍വീസ് നടത്തുന്ന ബസ്സിനെ ആശ്രയിച്ചെത്തിയവരാണ് പെരുവഴിയിലായത്. ഈ സമയത്തെ സര്‍വീസ് സര്‍വീസ് റദ്ദാക്കിയതാണ് പ്രശ്‌നമായത്. യാത്രക്കാര്‍ കെഎസ്ആര്‍ടിസി അന്വേഷണ വിഭാഗവുമായി ബന്ധപ്പെട്ടെങ്കിലും മണിക്കൂറുകളോളം അധികൃതര്‍ ഫോണ്‍ എടുത്തില്ല. ഇതു കാരണം 11 മണിക്ക് താല്‍ക്കാലികമായി ഏര്‍പ്പെടുത്തിയ ബസ്സുള്ള വിവരം ആരും അറിഞ്ഞതുമില്ല. 11.30ന് കോഴക്കോട് നിന്നു തൊട്ടില്‍പാലത്തേക്കുള്ള ബസ് ലക്ഷ്യമാക്കിയെത്തിയ യാത്രക്കാര്‍ ആ ബസ്സും ഇല്ലെന്ന വിവരമാണറിഞ്ഞത്. ബുദ്ധിമുട്ടിലായ സ്ത്രീകളും കുട്ടികളും ഉള്‍പ്പെടുന്ന ഒട്ടേറെ യാത്രക്കാര്‍ ഒടുവില്‍ രാത്രി 1.30 നുള്ള ബസ്സിനെ ആശ്രയിക്കുകയായിരുന്നു. കെഎസ്ആര്‍ടിസി അധികൃതരുടെ നിരുത്തരവാദ സമീപനത്തില്‍ യാത്രക്കാര്‍ പ്രതിഷേധിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.