തിരുവനന്തപുരം: അറിയാത്ത കാര്യങ്ങളെ കുറിച്ച് പ്രതികരിച്ച് ഇനിയും പുലിവാലു പിടിക്കാനില്ലെന്ന് മന്ത്രി ഇ.പി ജയരാജന്. നേരത്തെ മുഹമ്മദലി അനുസ്മരണത്തില്‍ അബദ്ധം പിണഞ്ഞത് കണക്കിലെടുത്തായിരുന്നു മന്ത്രിയുടെ ഈ പ്രതികരണം.
ഷൊര്‍ണൂരിലെ ഇടത് എംഎല്‍എ പി.കെ ശശി പോലീസിനെതിരെ തട്ടിക്കയറിയതു സംബന്ധിച്ച് പ്രതികരണം ആവശ്യപ്പെട്ടവേയാണ് ജയരാജന് മാധ്യമങ്ങളോട് ഇത്തരമൊരു പ്രതികരണം നടത്തിയത്. രാഷ്ട്രീയക്കാര്‍ക്ക് വിനയം വേണം. ജനങ്ങളോട് വിനയത്തോടെ പെരുമാറാന്‍ കഴിയണം. പി.കെ ശശി എം.എല്‍.എ പോലീസിനോട് തട്ടിക്കയറിയതിനെ കുറിച്ച് തനിക്ക് ഒന്നുംതന്നെ അറിയില്ല. അറിയാത്ത കാര്യങ്ങളെ പറഞ്ഞ് ഇനിയും അബദ്ധത്തില്‍ ചാടാനില്ലെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
സ്പോര്‍ട്സ് കൗണ്‍സില്‍ പുനഃസംഘടിപ്പിക്കുന്ന കാര്യം ഇപ്പോള്‍ ആലോചനയില്‍ ഇല്ലെന്നു പറഞ്ഞതിന് ഒപ്പം തന്നെ പുനഃസംഘടനെക്കുറിച്ച് ആലോചിക്കുമ്പോള്‍ എല്ലാവരെയും അറിയിക്കാമെന്നും മന്ത്രി വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: