മുംബൈ: കോടികളുടെ കടം തിരിച്ചടയ്ക്കാതെ ബ്രിട്ടനിലേക്കു നാടുവിട്ട വിവാദ വ്യവസായി വിജയ് മല്ല്യയെ സാമ്പത്തിക കുറ്റകൃത്യങ്ങള്‍ പരിഗണിക്കുന്ന മുംബൈയിലെ പ്രത്യേക കോടതി പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചു. എന്‍ഫോഴ്സ്മെന്റ് ഡയറക്റ്ററേറ്റിന്റെ ആവശ്യപ്രകാരമാണ് നടപടി.
കള്ളപ്പണം തടയല്‍ നിയമപ്രകാരം ജാമ്യമില്ലാ അറസ്റ്റ് വാറന്റടക്കം മല്ല്യയ്ക്കെതിരെ നിലവിലുണ്ട്. ഇതിന്റെ പശ്ചാത്തലത്തില്‍ സെക്ഷന്‍ 82 പ്രകാരം കോടതി നടപടി. മല്ല്യയെ ഭാരതത്തിലെത്തിക്കാന്‍ റെഡ് കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിപ്പിക്കാന്‍ ഇന്റര്‍പോളിനെ സമീപിക്കാനും ആദായ നികുതി വിഭാഗം തീരുമാനിച്ചു. കഴിഞ്ഞ ദിവസം മല്ല്യയുടെ 1,411 കോടി വിലമതിക്കുന്ന സ്വത്തുക്കള്‍ എന്‍ഫോഴ്സ്മെന്റ് വിഭാഗം കണ്ടുകെട്ടിയിരുന്നു.
കിങ്ഫിഷര്‍ എയര്‍ലൈന്‍സിനായി ബാങ്കുകളില്‍നിന്ന് വായ്പ്പയെടുത്ത് 9,000 കോടിയിലധികം രൂപ കുടിശിക വരുത്തിയ മല്ല്യ മാര്‍ച്ചിലാണ് ബ്രിട്ടണിലേക്ക് കടന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: