കാകദൃഷ്ടി ബകധ്യാനം
ശ്വാനനിദ്രാ തഥൈവച
അല്പാഹാരം ജീര്‍ണ്ണവസ്ത്രം
ഏതത് വിദ്യാര്‍ത്ഥിലക്ഷണം
ഒരു വിദ്യാര്‍ത്ഥി എത്രത്തോളം ജാഗ്രത്തിലായിരിക്കണമെന്ന് ഈസുഭാഷിതം വ്യക്തമാക്കുന്നു. ഉയരത്തില്‍ പറക്കുന്ന കാക്ക താഴെ ഭൂമിയില്‍ വിതറിയിരിക്കുന്ന ചെറിയ അരിമണികളും ധാന്യങ്ങളും കണ്ടെത്തുന്നത് എപ്രകാരമാണോ അത്തരത്തില്‍ സൂക്ഷമദൃക്കായിരിക്കണം ഒരു നല്ല വിദ്യാര്‍ത്ഥി. അറിവിന്റെ ഏതൊരംശത്തേയും എവിടെനിന്നും ശേഖരിക്കുവാന്‍ അവന് സദാ സന്നദ്ധനായിരിക്കണം.
അതുപോലെതന്നെ കൊക്ക് അതിന്റെ ആഹാര സമ്പാദനത്തിന് കാണിക്കുന്ന ഏകാഗ്രതയായിരിക്കണം ഒരു വിദ്യാര്‍ത്ഥി അവന്റെ അറിവ് സമ്പാദനത്തിന് കാണിക്കേണ്ടത്. നായയുടെ ഉറക്കംപോലെ, ഉറക്കത്തില്‍പോലും ജാഗ്രത്തില്തന്നെയായിരിക്കണം. നിരീക്ഷണ പടുവായ വിദ്യാര്‍ത്ഥി.
ആഹരിക്കുന്നതിന് വേണ്ടിമാത്രം ആഹരിക്കുന്നവനായിരിക്കണം ഒരു വിദ്യാര്‍ത്ഥി. അമിതാഹാരം എപ്പോഴും ആലസ്യത്തെ മാത്രം പ്രദാനം ചെയ്യുന്നതായി ഓര്‍ക്കുക. ഉത്തമനായ ഒരു പഠിതാവ് ഒരിക്കലും അന്നവസ്ത്രാദികളില്‍ അമിതാവേശം കാണിക്കാറില്ല തന്നെ.
സമ്പാദകന്‍- സതീശന് ഉണ്ണിത്താന് പുത്തൂര്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: