ന്യൂദല്‍ഹി: അമര്‍നാഥ് യാത്രയ്ക്കെതിരെ ഭീകരാക്രമണം ഉണ്ടാകാന്‍ സാാധ്യതയുള്ളതായി രഹസ്യാന്വേഷണ വിഭാഗത്തിന്റെ മുന്നറിയിപ്പ്.
ജമ്മു കശ്മീരിലുള്ള തീര്‍ത്ഥാടന മേഖലയില്‍ ഭീകര പ്രവര്‍ത്തനങ്ങള്‍ ഉണ്ടാകില്ലെന്ന് ഹിസ്ബുള്‍ ബുജാഹിദ്ദീന്‍ കമാന്‍ഡര്‍ ബുര്‍ഹാന്‍ മുസാഫര്‍ വാനി പറഞ്ഞ് ദിവസങ്ങള്‍ക്കുള്ളിലാണ് അമര്‍നാഥ് യാത്രയ്ക്കെതിരെയുള്ള മുന്നറിയിപ്പ്.
ഹിന്ദു തീര്‍ത്ഥാടനങ്ങളെ ലക്ഷ്യം വച്ച് യാതൊരു വിധത്തിലുള്ള ഭീകരപ്രവര്‍ത്തനവും നടക്കുന്നില്ലെന്ന് 22 വയസുകാരനായ ബുര്‍ഹാന്‍ വീഡിയോയിലൂടെ വ്യക്തമാക്കിയിരുന്നു.
രഹസ്യാന്വേഷണ റിപ്പോര്‍ട്ടുകളനുസരിച്ച് അമര്‍നാഥ് യാത്രയെ ഭീകരര്‍ ലക്ഷ്യം വയ്ക്കുന്നുണ്ടെന്ന് ബിഎസ്എഫ് ഉന്നത ഉദ്യോഗസ്ഥന് കഴിഞ്ഞ മാസം വ്യക്തമാക്കിയിരുന്നു.
ജൂലൈ രണ്ടിന് ആരംഭിക്കുന്ന അമര്‍നാഥ് യാത്ര ആഗസ്റ്റ് 24ന് അവസാനിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: