ചിന്മയ വിദ്യാലയത്തിന് നാല്പതു വയസ്

Tuesday 14 June 2016 9:10 pm IST

ആലപ്പുഴ: ചിന്മയ വിദ്യാലയം 40-ാം വര്‍ഷത്തിലേക്ക്. ഇതിന്റെ ആഘോഷങ്ങളുടെ ഉദ്ഘാടനം നാളെ വൈകിട്ട് കളക്ടര്‍ ആര്‍ ഗിരിജ നിര്‍വ്വഹിക്കും. ജെ. കൃഷ്ണന്‍ അദ്ധ്യക്ഷത വഹിക്കും. സ്വാമി വിവിക്താനന്ദ അനുഗ്രഹപ്രഭാഷണം നടത്തും. ആര്‍. സുരേഷ് മോഹന്‍, എം.കെ. ഭാസ്‌കരപ്പണിക്കര്‍, എം.ആര്‍. മാധവന്‍ നായര്‍, പ്രൊഫ. ആര്‍. ജിതേന്ദ്രവര്‍മ്മ, ഡോ. കെ.പി. ഹെഗ്‌ഡെ, ഡോ. എസ്. കൃഷ്ണകുമാര്‍ എന്നിവരെ ആദരിക്കും. പഴവീട് 1976 ജൂണ്‍ 16ന് അന്നത്തെ കളക്ടര്‍ പി. ഭരതനാണ് വിദ്യാലയം ഉദ്ഘാടനം ചെയ്തത്. തുടക്കത്തില്‍ ഒന്നാംക്ലാസ് മുതല്‍ നാലാം ക്ലാസുവരെയുള്ള വിദ്യാര്‍ത്ഥികളാണ് ഇവിടെ പഠിച്ചിരുന്നത്. 1988ല്‍ സ്വാമി ചിന്മയാനന്ദന്റെ നിര്‍ദ്ദേശപ്രകാരം വിദ്യാലയം വിപുലീകരിച്ചു. ഇതിനശേഷം 1989ല്‍ കളര്‍കോട് മൂന്നേക്കര്‍ സ്ഥലം വിലയ്ക്കുവാങ്ങി കെട്ടിടങ്ങള്‍ നിര്‍മ്മിച്ച് സിബിഎസ്ഇ അംഗീകാരം നേടി സ്‌കൂളിന്റെ പ്രവര്‍ത്തനം ത്വരിതഗതിയിലാക്കി. ഇന്ന് എല്‍കെജി മുതല്‍ 12-ാം ക്ലാസ്വരെയുള്ള വിദ്യാര്‍ത്ഥികളാണ് ഈ സരസ്വതി ക്ഷേത്രത്തില്‍ വിദ്യ അഭ്യസിക്കുന്നത്. നാളെ നടക്കുന്ന ചടങ്ങില്‍ ആലപ്പുഴ സഹോദയ പ്രസിഡന്റ് രാജന്‍ ജോസഫ്, സ്‌കൂള്‍ മാനേജിങ് കമ്മറ്റിയംഗം കെ.എസ്. പ്രദീപ്, പി.വെങ്കിട്ടരാമ അയ്യര്‍, പ്രിന്‍സിപ്പല്‍ ഡോ. എസ്. ലാലി, പൂര്‍വ്വ വിദ്യാര്‍ത്ഥികളായ ഡോ. ദീപുദേവ്, ഡോ. അമൃതകൃഷ്ണ എന്നിവര്‍ ആശംസകള്‍ അര്‍പ്പിക്കുമെന്ന് ഗവേണിങ് ബോര്‍ഡ് സെക്രട്ടറി പി. വെങ്കിട്ടരാമ അയ്യര്‍, അംഗങ്ങളായ എം.കെ. ഭാസ്‌കരപണിക്കര്‍, എം.ആര്‍. മാധവന്‍ നായര്‍, ഡോ. എസ്. കൃഷ്ണകുമാര്‍ എന്നിവര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.