കുട്ടനാട്: കൃഷിമന്ത്രി സുനില്‍കുമാറിന്റെ കായല്‍യാത്ര പ്രഹസനമാണെന്ന് ബിജെപി നിയോജകമണ്ഡലം കമ്മറ്റി ആരോപിച്ചു. ചിത്തിരക്കായല് കാണാനായി കുട്ടനാട്ടിലെത്തിയ മന്ത്രി പ്രഖ്യാപിത നിലപാടിനു വിരുദ്ധമായി മാര്‍ത്താണ്ഡം കായല്‍ കയ്യേറി അനധികൃതമായി നെല്‍വയല്‍ നികത്തിയ തോമസ് ചാണ്ടിയുമായി കായല്‍യാത്ര നടത്തിയത് മന്ത്രിയുടെ കയ്യേറ്റക്കാരോടുള്ള നിലപാടില്‍ മാറ്റമില്ലെന്നതിന്റെ തെളിവാണെന്ന് ബിജെപി ആരോപിച്ചു.
നെല്‍വയല്‍ നികത്തുന്നവര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്ന് പറയുന്ന മന്ത്രി, തോമസ് ചാണ്ടി എംഎല്‍എ മാര്‍ത്താണ്ഡം കായല്‍ നികത്തിയതുസംബന്ധിച്ച് നിലപാട് വ്യക്തമാക്കണമെന്നും ബിജെപി ആവശ്യപ്പെട്ടു.
ബിജെപി കുട്ടനാട് മണ്ഡലം പ്രസിഡന്റ് എം.ആര്. സജീവ് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ ജനറല്‍ സെക്രട്ടറി കെ. ജയകുമാര്‍ ഉദ്ഘാടനം ചെയ്തു. ടി.കെ. അരവിന്ദാക്ഷന്, സുഗന്ധിരാജ്, ജി. പ്രസന്നകുമാര്‍, ഉല്ലാസ് തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: