ആലപ്പുഴ: ജൂലൈ 31 വരെ സര്‍ക്കാര്‍ ട്രോളിങ് നിരോധനം ഏര്‍പ്പെടുത്തിയിട്ടുള്ളതിനാല്‍ ജില്ലയുടെ സമുദ്രാതിര്‍ത്തിയില്‍ മത്സ്യബന്ധനം നടത്തിവരുന്ന അന്യ സംസ്ഥാനങ്ങളില്‍ നിന്നുള്ളവയുള്പ്പടെ എല്ലാ യന്ത്രവത്കൃത ബോട്ടുകളും തീരം വിട്ടുപോകാന്‍ ജില്ലാ കളക്ടര്‍ ഉത്തരവായി. ജില്ലയില്‍ തീരപ്രദേശത്തെ ജലപാതകള്‍ക്ക് അഭിമുഖമായി സ്ഥിതിചെയ്യുന്ന എല്ലാ ഡീസല്‍ പമ്പ് സ്റ്റേഷനുകളും ട്രോളിങ് നിരോധന കാലയളവില്‍ അടച്ചിടണം. ഉത്തരവ് കര്‍ശനമായി നടപ്പാക്കുന്നതിന് ജില്ലാ പൊലീസ് മേധാവി, ജില്ലാ സപ്ലൈ ഓഫീസര്‍, ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ എന്നിവരെ ചുമതലപ്പെടുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: