കനാല്‍ പാലം അപകടാവസ്ഥയില്‍

Tuesday 14 June 2016 9:19 pm IST

അടൂര്‍ : പഴകുളം-കടമാന്‍കുളം-കുരമ്പാല റോഡിലെ കെ.ഐ.പികനാലിന്കുറുകെയുളള പാലം അപകടാവസ്ഥയില്‍.പഴകുളം വലിയകുളം ജംഗ്ഷന്‌വടക്ക് ഭാഗത്തുളള പാലത്തിന്റെ ഇരുവശത്തേയും കൈവരി തകര്‍ന്ന് പാലം അപകടാവസ്ഥയിലായിട്ടും അധിക്യതരാരും തിരിഞ്ഞ്‌നോക്കുന്നില്ലെന്ന് നാട്ടുകാര്‍ പറഞ്ഞു.കെ.എസ്.ആര്‍.ടി,സ്വകാര്യ ബസുകള്‍ ഇതുവഴിസര്‍വ്വീസ് നടത്തുന്നു ണ്ട്.നിരവധി വിദ്യാര്‍ത്ഥികളാണ് ഇതുവഴി കാല്‍നടയായി പോകുന്നത്.കൈവരിതകര്‍ന്ന പാലത്തില്‍നിന്നും കാല്‍വഴുതി കനാലില്‍ വീണ് അപകടം ഉണ്ടാകാനുളള സാധ്യത ഏറെയാണ്.പാലത്തിന്റെ കോണ്‍ക്രീററിന്റെ സിമെന്റ്പ്ലാസ്റ്ററിംഗ് ഇളകിവീണ്‌കൊണ്ടി രിക്കുകയാണ്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.