സിലിഗുരി: പശ്ചിമ ബംഗാളിലെ ബഡോഗ്ര വിമാനത്താവളത്തില്‍ നിലത്തിറങ്ങുന്നതിനിടെ വിമാനത്തിന്റെ ടയര്‍ പൊട്ടിത്തെറിച്ചു. യാത്രക്കാര്‍ പരിക്കുകളില്ലാതെ അത്ഭുതകരമായി രക്ഷപെട്ടു.
കൊല്‍ക്കത്തയില്‍ നിന്ന് ബഡോഗ്രയിലേക്കെത്തിയ സ്പൈസ് ജെറ്റ് വിമാനമായ ഫ്ളൈറ്റ് 623 ആണ് അപകടത്തില്‍പ്പെട്ടത്. വിമാനത്തിന്റെ മുന്‍ഭാഗത്തെ ടയറാണ് പൊട്ടിത്തെറിച്ചത്. യാത്രക്കാര്‍ സുരക്ഷിതരാണെന്ന് അധികൃതര്‍ സ്ഥിരീകരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: