കൊച്ചി: എയര്‍ഫോഴ്സ് മ്യുസിഷ്യന്‍ ട്രയ്ഡ് റിക്രൂട്ട്മെന്റ് റാലി ഈ മാസം 19 മുതല്‍ 23 വരെ കാക്കനാട് ഒലിമുഗളിലുള്ള എയര്‍ ഫോഴ്സ് ഓഫീസില്‍ നടക്കും. കേരളത്തിന് പുറമേ ആന്ധ്ര, കര്‍ണ്ണാടക, തെലുങ്കാന, തമിഴ്നാട്, പോണ്ടിച്ചേരി, ലക്ഷദ്വീപ്, മാഹി എന്നിവിടങ്ങളില്‍ നിന്നുള്ളവരും ഈ ക്യാമ്പില്‍ പങ്കെടുക്കും. പത്താം ക്ലാസ് യോഗ്യതയുള്ള ഏതെങ്കിലും വാദ്യ ഉപകരണത്തില്‍ പ്രാവീണ്യമുള്ള ആണ് കുട്ടികള്‍ക്കാണ് റിക്രൂട്ട്മെന്റ് റാലിയില്‍ പങ്കെടുക്കുന്നതിന് അവസരം.
റാലിക്ക് എത്തുന്നവര്‍ തങ്ങള്‍ക്ക് പ്രാവീണ്യമുള്ള വാദ്യഉപകരണവും കൂടെ കരുതണം. പത്താംതരം പരീക്ഷയുടെ ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റ്, ഫോട്ടോസ്റ്റാറ്റ്, പാസ്പോര്‍ട്ട് സൈസ് ഫോട്ടോ എട്ട് എണ്ണം, ഡൊമിസൈല്‍ സര്‍ട്ടിഫിക്കറ്റ് അതിന്റെ ഫോട്ടോസ്റ്റാറ്റ് എന്നിവ കരുതണം. ശാരീരികക്ഷമത ഉള്‍പ്പെടെ വിവിധ പരീക്ഷകള്‍ക്കൊപ്പം വാദ്യഉപകരണത്തിലെ പ്രാവീണ്യവും പരീക്ഷിക്കും.
19ന് രാവിലെ ആറ് മണിക്ക് റിക്രൂട്ട്മെന്റ് ആരംഭിക്കും. ഉദ്യോഗാര്‍ത്ഥികള്‍ 1992 ജനുവരി എട്ടിനും 1999 ഡിസംബര്‍ 28നും ഇടയില്‍ ജനിച്ചവരായിരിക്കണം. 21ന് കേരള, തമിഴ്നാട്, പോണ്ടിച്ചേരി, ലക്ഷദ്വീപ്, മാഹി എന്നിടങ്ങളിലുള്ളവരുടെ റിക്രൂട്ട്ന്റ് നടക്കും. 20, 22 തീയതീയതികളിലായി കായികക്ഷമത പരീക്ഷ നടക്കും. റാലിയുടെ ഒരുക്കങ്ങള്‍ക്കായി എഡിഎം സി. ലതികയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ വിങ് കമാന്‍ഡര്‍ സി.വി വര്‍ഗ്ഗീസ്, ജില്ലാ സൈനിക വെല്‍ഫയര്‍ ഓഫീസര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: