ആലപ്പുഴ: തകഴി സ്മാരകസമിതി ഏര്‍പ്പെടുത്തിയ നാലാമത് ചെറുകഥാ പുരസ്ക്കാരത്തിന് എം.എ. ബൈജു എഴുതിയ ‘ഭാവന എന്ന പെണ്‍കുട്ടി’ എന്ന കഥ തെരഞ്ഞെടുത്തതായി പുരസ്ക്കാര കമ്മറ്റി ചെയര്മാന് തകഴി അയ്യപ്പക്കുറുപ്പ്, സ്മാരക സമിതി സെക്രട്ടറി അഡ്വ. ആര്. സനല്‍കുമാര്‍ എന്നിവര്‍ അറിയിച്ചു.
കോഴിക്കോട് സ്വദേശി സലിം കുരിക്കളകത്ത് രചിച്ച ‘അഖ്ലാക്കിന്റെ മുഖം’ പ്രത്യേക പുരസ്ക്കാരത്തിനും അര്‍ഹമായി. പുരസ്ക്കാര ദാനം 18ന് മൂന്നുമണിക്ക് തകഴി ശങ്കരമംഗലത്ത് മന്ത്രി ജി. സുധാകരന് നിര്‍വ്വഹിക്കും.
ബൈജു മംഗളം പത്രത്തിന്റെ കൊച്ചി യൂണിറ്റില്‍ സബ്എഡിറ്ററാണ്. ഭാര്യ ശലഭ. മകന് ജൂഡ് ആന്റണി ബൈജു.
ഡോ. അമ്പലപ്പുഴ ഗോപകുമാര്‍, ഡോ. നെടുമുടി ഹരികുമാര്‍, പ്രൊഫ. എന്‍. ഗോപിനാഥന്‍പിള്ള എന്നിവരടങ്ങുന്ന ജഡ്ജിങ് കമ്മറ്റിയാണ് പുരസ്ക്കാരാര്‍ഹമായ കഥകള്‍ തെരഞ്ഞെടുത്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: