കോട്ടയം: മണര്‍കാട് സ്വദേശി ജോണ്‍ ഫിലിപ്പിന്റെ തിരോധാനവുമായി ബന്ധപ്പെട്ട് വിദേശമന്ത്രാലയം കാര്യക്ഷമമായി ഇടപെട്ടുവെന്ന് ബിജെപി ജില്ലാപ്രസിഡന്റ് എന്‍. ഹരി അറിയിച്ചു. സംഭവം അറിഞ്ഞതിനേ തുടര്‍ന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന് വിദേശകാര്യമന്ത്രാലയവുമായി ബന്ധപ്പെട്ടു. തുടര്‍ന്ന് ഇന്ത്യന്‍ എംബസി ഒമാന്‍ ഹൈക്കമ്മീഷണറുമായി ബന്ധപ്പെട്ടു. കൂടാതെ കുമ്മനം രാജശേഖരന് ജോണ്‍ ഫിലിപ്പിന്റെ ഭാര്യയെ ഫോണില്‍ വിളിച്ച് ആശ്വസിപ്പിച്ചു. ഇക്കാര്യത്തില്‍ കഴിയുന്നതും വേഗം പരിഹാരം ഉണ്ടാക്കുവാന്‍ ശ്രമിക്കുമെന്നും അറിയിച്ചതായി എന്‍. ഹരി പറഞ്ഞു. എന്‍. ഹരി, മണ്ഡലം പ്രസിഡന്റ് നീറിക്കാട് കൃഷ്ണകുമാര്‍, ഭാരവാഹികളായ ശശാങ്കന്, ടോമി എന്നിവര്‍ ജോണ്ഫിലിപ്പിന്റെ വീട്ടിലെത്തി കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: