ഭുവനേശ്വര്‍: ഒഡീഷ ഗവര്‍ണര്‍ എസ്.സി ജാമിറിന് മാവോയിസ്റ്റ് ഭീഷണി. ഗവര്‍ണര്‍ സ്ഥാനം രാജിവെയ്ക്കണമെന്ന് ആവശ്യപ്പെട്ട് തിങ്കളാഴ്ചയാണ് രാജ്ഭവനില്‍ ഭീഷണിക്കത്ത് ലഭിച്ചത്. ഭീഷണിക്കത്തില്‍ രവീന്ദ്ര വര്‍മ്മ, മാന്‍ഡു എന്നീപേരുകള്‍ എഴുതി ഒപ്പിട്ടിട്ടുണ്ട്. ഭീഷണിക്കത്ത് രാജ്ഭവന് പോലീസിന് കൈമാറി.
കത്തിനെക്കുറിച്ച് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചതായി ഭുവനേശ്വര്‍-കട്ടക്ക് പോലീസ് കമ്മീഷണര്‍ പറഞ്ഞു. കത്തില്‍ ഒപ്പിട്ട ആളുകളെക്കുറിച്ച് വിവരങ്ങള്‍ ലഭിക്കുന്നതിനായി ഒഡീഷ പോലീസ് ഝാര്‍ഖണ്ഡ് പോലീസിന്റെ സഹായം തേടിയിട്ടുണ്ട്.
ഇവര്‍ സ്ഥിരമായി വിവിഐപികള്‍ക്ക് ഇത്തരത്തിലുള്ള ഭീഷണിക്കത്തുകള്‍ അയക്കാറുണ്ടെന്ന് ഝാര്‍ഖണ്ഡ് പോലീസ് ഒഡീഷ പോലീസിന് വിവരം നല്‍കിയിട്ടുണ്ട്. ഹിന്ദിയിലാണ് ഭീഷണിക്കത്ത് എഴുതിയിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: