റായ്പുര്‍: ഛത്തീസ്ഗഡില്‍ പോലീസുമായുണ്ടായ ഏറ്റുമുട്ടലില്‍ എട്ടു മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടു. നിരവധി മാവോയിസ്റ്റ് പ്രവര്‍ത്തകര്‍ക്കും മൂന്നു പോലീസ് ഉദ്യോഗസ്ഥര്‍ക്കും പരിക്കേറ്റതായാണ് റിപ്പോര്‍ട്ട്. ഇവരില്‍ ഗുരുതരമായി പരിക്കേറ്റ പോലീസ് ഉദ്യോഗസ്ഥനെ റായിപൂരിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
മാവോയിസ്റ്റുകളുടെ സങ്കേതത്തില്‍ നിന്ന് വന്‍ തോതിലുള്ള ആയുധശേഖരങ്ങളും സ്ഫോടക വസ്തുക്കളും പോലീസ് പിടിച്ചെടുത്തിട്ടുണ്ട്.
ടേറ്റം ഗ്രാമത്തിലാണ് ഏറ്റുമുട്ടല്‍ നടന്നതെന്ന് നായകന്പുര് പോലീസ് സൂപ്രണ്ട് അഭിഷേക് മീണ അറിയിച്ചു. 50 അധികം പേരുണ്ടായിരുന്ന മാവോയിസ്റ്റ് സംഘവുമായാണ് പോലീസ് ഏറ്റുമുട്ടിയത്.
പ്രാഥമിക നിഗമനത്തില്‍ എട്ടോളം മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടെന്നും ഇവരുടെ മൃതദേഹങ്ങള്‍ ഏറ്റമുട്ടലുണ്ടായ സ്ഥലത്ത് നിന്ന് മാറ്റുന്നതില്‍ മാവോയിസ്റ്റുകള്‍ വിജയിച്ചെന്നും പോലീസ് വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: