തിരുവനന്തപുരം: കൊച്ചി മെട്രോ അടുത്തവര്‍ഷം ഏപ്രിലില്‍ പൂര്‍ത്തികരിക്കുമെന്ന് ഡിഎംആര്‍സി മുഖ്യ ഉപദേഷ്ടാവ് ഇ.ശ്രീധരന്. മുഖ്യമന്ത്രിമായുള്ള കൂടിക്കാഴ്ചയില്‍ ശ്രീധരന് ഇക്കാര്യത്തില്‍ ഉറപ്പു നല്കി. തിരുവനന്തപുരം, കോഴിക്കോട് ലൈറ്റ് മെട്രോ സംബന്ധിച്ച് വിശദ റിപ്പോര്‍ട്ട് നല്‍കാനും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.
മുഖ്യമന്ത്രിയായി അധികാരമേറ്റെടുത്തതിനെ തുടര്‍ന്ന് കെഎംആര്‍എല്‍ ഉദ്യോഗസ്ഥരുമായി പിണറായി വിജയന് ചര്‍ച്ച നടത്തിയിരുന്നു. പദ്ധതി പുരോഗതി നേരിട്ട് വിലയിരുത്തുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു. ഇതേത്തുടര്‍ന്നാണ് ശ്രീധരനുമായി കൂടിക്കാഴ്ച നടത്തിയത്. മുഖ്യമന്ത്രിയുടെ ചേംബറില്‍ ഇന്നലെ രാവിലെ ഒമ്പതരക്ക് നടന്ന കൂടിക്കാഴ്ച അരമണിക്കൂറിലേറെ നീണ്ടു. പൊതുമരാമത്ത് മന്ത്രി ജി.സുധാകരനുമായും ഇ.ശ്രീധരന് ചര്‍ച്ച നടത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: