കൊച്ചി: അറിയാത്ത കാര്യങ്ങളെക്കുറിച്ച് പറഞ്ഞ് ഇനി അബദ്ധത്തില്‍ ചാടാനില്ലെന്ന് മന്ത്രി ഇ.പി. ജയരാജന്. ഷൊര്‍ണൂര്‍ എംഎല്‍എ പി.കെ.ശശി പോലീസിനോട് അപമര്യാദയായി പെരുമാറിയ വിഷയത്തില്‍ മാധ്യമപ്രവര്‍ത്തകര്‍ പ്രതികരണം ആരാഞ്ഞപ്പോഴായിരുന്നു മന്ത്രിയുടെ മറുപടി. ഇക്കാര്യം തനിക്ക് അറിയില്ലെന്ന് മന്ത്രി പറഞ്ഞു.
മന്ത്രിമാരും എംഎല്‍എമാരും മാത്രമല്ല എല്ലാ പാര്‍ട്ടി പ്രവര്‍ത്തകരും ജനങ്ങളോട് നന്നായി ഇടപെടണമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. രാഷ്ട്രീയക്കാര്‍ക്ക് വിനയം വേണം, ജനങ്ങളോട് വിനയത്തോട് കൂടി പെരുമാറണം.
സ്പോര്‍ട്സ് കൗണ്‍സില്‍ പുനസംഘടിപ്പിക്കുന്ന കാര്യം ഇപ്പോള്‍ ആലോചനയില്‍ ഇല്ലെന്നും ടി.പി ദാസന് സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്റാകുമോ എന്ന കാര്യം അറിയില്ലെന്നും മന്ത്രി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: