പന്തളം ഉപതെരഞ്ഞെടുപ്പില്‍ ബി ജെ പി ക്ക് ഉജ്ജ്വല വിജയം

Tuesday 14 June 2016 10:45 pm IST

പന്തളം: പന്തളം നഗരസഭയുടെ പതിനാലാം വാര്‍ഡിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പില്‍ ബി ജെ പി ക്ക് ഉജ്ജ്വല വിജയം. ബി ജെ പി. സ്ഥാനാര്‍ത്ഥിയായി മത്സരിച്ച ധന്യ ഉദയചന്ദ്രന്‍ ആണ് 111 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ വിജയിച്ചത്. ബി ജെ പി കൗണ്‍സിലര്‍ ആയിരുന്ന ഉദയചന്ദ്രന്‍ വാഹനാപകടത്തില്‍ മരിച്ചതിനെ തുടര്‍ന്നാണ് തിരഞ്ഞെടുപ്പ് നടന്നത്. ഉദയചന്ദ്രന്റെ ഭാര്യയാണ് കൗണ്‍സിലര്‍ ആയി തിരഞ്ഞെടുത്ത ധന്യ ഉദയചന്ദ്രന്‍. വാര്‍ഡിലെ 871 വോട്ടില്‍ 698 വോട്ട് പോള്‍ ചെയ്തപ്പോള്‍ ബി ജെ പി സ്ഥാനാര്‍ത്ഥിയ്ക്ക് 316 വോട്ട് ലഭിച്ചു. കഴിഞ്ഞ തിരഞ്ഞെടുപ്പിനെക്കാള്‍ 53 വോട്ടുകള്‍ കൂടുതല്‍ ഈ തവണ ബി ജെ പിക്ക് ലഭിച്ചു. വാര്‍ഡിലെ എല്ലാ പ്രവര്‍ത്തകരെയും ഒരുമിച്ചു ചേര്‍ത്ത് നടത്തിയ ചിട്ടയായ പ്രവര്‍ത്തനങ്ങള്‍ ആണ് വിജയത്തില്‍ എത്തിച്ചതെന്ന് ബി ജെ പി ജില്ലാ പ്രസിഡന്റ് അശോകന്‍ കുളനട പറഞ്ഞു. എല്‍ ഡി എഫ് എം എല്‍ എ മാരായ ചിറ്റയം ഗോപകുമാര്‍,വീണാ ജോര്‍ജ് എന്നിവര്‍ എല്‍ ഡി എഫ് നു വേണ്ടി പ്രചാരണത്തിനായി രംഗത്ത് ഉണ്ടായിരുന്നു എങ്കിലും എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥി മൂന്നാം സ്ഥാനത്തേക്ക് പോയി. ഉദയചന്ദ്രന് എതിരെ കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ മത്സരിച്ച ജ്യോതികുമാര്‍ തന്നെ ആയിരുന്നു എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥി. 176 വോട്ടുകളേ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിക്ക് നേടാനായുള്ളൂ. യു ഡി എഫ് സ്ഥാനാര്‍ത്ഥി മനോജ്കുമാര്‍ 205 വോട്ട് നേടി രണ്ടാം സ്ഥാനത്ത് എത്തി.ജില്ലാ പട്ടികജാതി ഓഫീസര്‍ ബി ശ്രീകുമാര്‍ വാരണാധികാരി ആയിരുന്നു. മികച്ച വിജയം നേടിയ ബി ജെ പി ഫല പ്രഖ്യാപനത്തിനു ശേഷം പന്തളം ജങ്ഷനില്‍ പ്രകടനവും നടത്തി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.