അലഹബാദ്: ബിജെപിയുടെ അടുത്ത ദേശീയ നിര്‍വാഹക സമിതി യോഗം കോഴിക്കോട്ട്. സെപ്തംബര്‍ 23, 24, 25 തീയതികളിയാണ് യോഗം. പണ്ഡിറ്റ് ദീനദയാല്‍ജിയുടെ ജന്മശതാബ്ദി ആഘോഷവര്‍ഷത്തില്‍ കോഴിക്കോട്ടു നടക്കുന്ന ഈ യോഗം ഏറെ ചരിത്ര പ്രധാനമാണ്. 1967-ല്‍ ബിജെപിയുടെ പൂര്‍വ്വ സംഘടനയായ ജനസംഘത്തിന്റെ അഖില ഭാരതീയ പ്രതിനിധിസഭ കോഴിക്കോട്ട് നടന്നു.
ആ യോഗത്തിലാണ് ദീനദയാല്‍ ഉപാദ്ധ്യായ പാര്‍ട്ടിയുടെ അദ്ധ്യക്ഷനായി തെരഞ്ഞെടുക്കപ്പെട്ടത്. തുടര്‍ന്ന് മടങ്ങിയ ദീനദയാല്‍ജി മുഗള്‍ സരായ് റെയില്‍വേ സ്റ്റേഷനില്‍ ദുരൂഹ സാചര്യത്തില്‍ കൊല്ലപ്പെടുകയായിരുന്നു. ഏറെ നാളിനു ശേഷമാണ് ബിജെപിയുടെ ദേശീയ യോഗം ദക്ഷിണ ഭാരതത്തില്‍, പ്രത്യേകിച്ച് കേരളത്തില്‍ നടക്കുന്നത്. നേരത്തേ 1991-ല്‍ ദേശീയ നിര്‍വാഹക സമിതി തിരുവനന്തപുരത്ത് നടന്നിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: