സൗജന്യ യോഗാ പരിശീലനം നല്‍കും

Wednesday 15 June 2016 12:24 am IST

കണ്ണൂര്‍: ജൂണ്‍ 21ന് ലോക യോഗാദിനാചരണത്തോനുബന്ധിച്ച് അഖിലേന്ത്യാതലത്തില്‍ എസ്-വ്യാസാ യൂണിവേഴ്‌സിറ്റിയുടെ നേതൃത്വത്തില്‍ നടക്കുന്ന സ്‌പോട്ട് ഡയബറ്റിക് മൂവ്‌മെന്റ് എന്ന പരിപാടിയുടെ ഭാഗമായി ഫോക്‌ലോര്‍ അക്കാദമി ഹാള്‍ ചിറക്കലില്‍ വെച്ച് സൗജന്യയോഗാ പരിശീലനം നല്‍കും. പ്രമേഹ മുക്തഭാരതം എന്ന ലക്ഷ്യംവെച്ചുകൊണ്ടാണ് ഈ വര്‍ഷവും യോഗ പരിശീലനം നല്‍കുന്നത്. പ്രമേഹ രോഗികള്‍ക്കും മറ്റ് ജീവിതശൈലീ രോഗങ്ങള്‍ക്കുമെതിരെയുള്ള പ്രത്യേക പരിശീലനമാണ് സൗജന്യമായി നല്‍കുന്നത്. പങ്കെടുക്കുന്നവര്‍ക്ക് ചിറക്കല്‍ ഫോക്‌ലോര്‍ അക്കാദമിയിലോ 2778090, 9447361494 എന്ന നമ്പറിലോ വിളിച്ച് രജിസ്റ്റര്‍ ചെയ്യേണ്ടതാണ്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.