കണ്ണൂര്‍: ദേശീയപാതയില്‍ മാഹി പാലത്തിന്റെ അടിയന്തിര അറ്റകുറ്റപ്പണികള്‍ നടക്കുന്നതിനാല്‍ ജൂണ്‍ 18 ന് അര്‍ദ്ധരാത്രി മുതല്‍ 30 വരെ ചെറു വാഹനങ്ങള്‍ ഒഴികെയുളള വാഹനങ്ങളുടെ ഇതുവഴിയുളള ഗതാഗതം നിരോധിച്ചു. ഓര്‍ഡിനറി ബസുകള്‍ പാലത്തിന് ഇരുവശവുമായി ഓട്ടം അവസാനിപ്പിക്കണം. ദീര്‍ഘദൂര ബസുകള്‍ തലശ്ശേരി, മഞ്ഞോടി, ചൊക്ലി, മേക്കുന്ന്, മോന്താല്‍, കുഞ്ഞിപ്പളളി വഴി വടകരക്കും തിരിച്ചും യാത്ര നടത്തേണ്ടതാണ്. ടാങ്കര്‍ ലോറികള്‍, ചരക്കു വാഹനങ്ങള്‍ എന്നിവ കണ്ണൂരില്‍ നിന്നും താഴെ ചൊവ്വ-ചാല- കൂത്തുപറമ്പ്-പൂക്കോട്-പാനൂര്‍-കീഴ്മാടം-മേക്കുന്ന്- പെരിങ്ങത്തൂര്‍-നാദാപുരം-കൈനാട്ടി വഴി വടകരക്കും തിരിച്ചും യാത്ര നടത്തേണ്ടതാണെന്ന് ദേശീയപാത വിഭാഗം എക്സിക്യുട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: