കണ്ണൂര്‍: സംസ്ഥാന ബജറ്റിന് മുന്നോടിയായി സര്‍ക്കാറിന് മുന്നില്‍ അവതരിപ്പിക്കേണ്ട വിഷയങ്ങളുമായി ബന്ധപ്പെട്ട് വ്യാപാരികളേയും വ്യവസായികളേയും പൊതുജനങ്ങളേയും പങ്കെടുപ്പിച്ചു കൊണ്ട് 17 ന് വൈകുന്നേരം 4 മണിക്ക് കണ്ണൂര്‍ ചേമ്പര്‍ ഓഫ് കൊമേഴ്സിന്റെ നേതൃത്വത്തില്‍ ചേംമ്പര്‍ ഹാളില്‍ ചര്‍ച്ച സംഘടിപ്പിക്കും. കണ്ണൂര്‍ ജില്ലയിലെ വ്യാപാരി വ്യവസായ സമൂഹത്തിന്റെ ആവശ്യങ്ങളും ,ജില്ലയ്ക്ക് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങളും ക്രോഡീകരിച്ച് പ്രമേയ രൂപത്തില്‍ സംസ്ഥാന സര്‍ക്കാറിന് നല്‍കുകയാണ് ലക്ഷ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: