എബിവിപി പ്രവര്‍ത്തകന് നേരെ എസ്എഫ്‌ഐ അക്രമം

Wednesday 15 June 2016 12:27 am IST

കണ്ണൂര്‍: എബിവിപി പ്രവര്‍ത്തകന് നേരെ എസ്എഫ്‌ഐ അക്രമം. തോട്ടട പോളി ടെക്‌നിക്കില്‍ പഠനം നടത്തുന്നതിനായി അപേക്ഷ നല്‍കാനെത്തിയ എബിവിപി പ്രവര്‍ത്തകനായ കക്കാട് കുഞ്ഞിപ്പളളിയിലെ സൗരവ് (17)ന് നേരെയാണ് ഇന്നലെ രാവിലെ പോളിയില്‍വെച്ച് എസ്എഫ്‌ഐ സംഘം അക്രമം നടത്തിയത്. എസ്എഫ്‌ഐ നേതാക്കളായ റെനില്‍,ദില്‍ജിത്ത് എന്നിവരുടെ നേതൃത്വത്തിലുളള സംഘമാണ് അക്രമം നടത്തിയത്. അക്രമത്തില്‍ ഗുരുതരമായി പരിക്കേറ്റ സൗരവിനെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അക്രമം സംബന്ധിച്ച് പോലീസില്‍ പരാതി നല്‍കി. രാഖികെട്ടി പോളിയിലെത്തിയ രണ്ട് എബിവിപി പ്രവര്‍ത്തകരെ ഇതേ സംഘം മര്‍ദ്ദിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. അധ്യയന വര്‍ഷം ആരംഭിച്ച് പുതിയ വിദ്യാര്‍ത്ഥികള്‍ കടന്നുവരുന്ന സമയത്ത് അക്രമിച്ചും ഭീഷണിപ്പെടുത്തിയ വിദ്യാര്‍ത്ഥികളെ വരുതിയിലാക്കുകയെന്ന തന്ത്രത്തിന്റെ ഭാഗമാണ് അക്രമങ്ങള്‍. എസ്എഫ്‌ഐ തോട്ടട പോളിയില്‍ നടത്തിക്കൊണ്ടിരിക്കുന്ന കാടത്തം അവസാനിപ്പിക്കണമെന്നും അല്ലാത്തപക്ഷം ശക്തമായ രീതിയില്‍ പ്രതികരിക്കേണ്ടി വരുമെന്ന് എബിവിപി ജില്ലാ കണ്‍വീനര്‍ ടി.വി.പ്രേംസായി പ്രസ്താവനയില്‍ പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.