കണ്ണൂര്‍: കണ്ണൂര്‍ കോര്പ്പറേഷന് ഡെപ്യൂട്ടി മേയര്‍ സ്ഥാനം ലീഗ് പ്രതിനിധിയായ സി.—സമീറിനന് രാജിവെയ്ക്കേണ്ടി വന്നത് കോണ്‍ഗ്രസിനും ലീഗിനും കനത്ത തിരിച്ചടി. 40 വര്‍ഷക്കാലത്തിലധികമായി കണ്ണൂര്‍ നഗരമുള്‍പ്പെടുന്ന അധികാര കേന്ദ്രമാണ് ഇതോടെ ലീഗിനും കോണ്‍ഗ്രസിനും നഷ്ടപ്പെടുന്നത്. കോര്പ്പറേഷന് തെരഞ്ഞെടുപ്പില്‍ സമ്പൂര്‍ണ്ണ പരാജയമടഞ്ഞ കോണ്‍ഗ്രസിനും ലീഗിനും അവസാന കച്ചിതുമ്പായിരുന്നു നറുക്കെടുപ്പിലൂടെ ലഭിച്ച കണ്ണൂര്‍ കോര്‍പ്പറേഷനിലെ ഡെപ്യൂട്ടിമേയര്‍ സ്ഥാനം. കോണ്‍ഗ്രസ് വിമതനായി മത്സരിച്ച് ജയിച്ച പി.കെ.രാഗേഷ് എല്‍ഡിഎഫിനോടൊപ്പം നിന്ന് കോര്പ്പറേഷന് ഡെപ്യൂട്ടിമേയര്‍ക്കെതിരെ അവിശ്വാസം കൊണ്ടുവന്നതിനെ തുടര്‍ന്നാണ് രാജിവെയ്ക്കേണ്ടി വന്നത്.—എന്നാല്‍ എല്‍ഡിഎഫ് അവിശ്വാസപ്രമേയം അവതരിപ്പിക്കും മുമ്പ് തന്നെ പാര്‍ട്ടി തീരുമാന പ്രകാരം ഡെപ്യൂട്ടി മേയര്‍ സി.—സമീര്‍ തല്‍സ്ഥാനം രാജിവെയ്ക്കുകയായിരുന്നു.
55 അംഗങ്ങളുളള കോര്‍പ്പറേഷനില്‍ എല്‍ഡിഎഫിനും യുഡിഎഫിനും 27 സീറ്റുകള്‍ വീതം ലഭിച്ചതിനെ തുടര്‍ന്ന് കോണ്‍ഗ്രസ് വിമതനായി മത്സരിച്ച് ജയിച്ച പി.കെ.രാഗേഷിന്റെ പിന്തുണ നിര്‍ണായകമാവുകയായിരുന്നു. മേയര്‍ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിനെ പിന്തുണച്ച രാഗേഷ് ഡെപ്യൂട്ടി മേയര്‍ തെരഞ്ഞെടുപ്പില്‍ നിന്ന് വിട്ടുനില്‍ക്കുകയായിരുന്നു. ഇതേത്തുടര്‍ന്ന് എല്‍ഡിഎഫിനും യുഡിഎഫിനും തുല്യവോട്ട് ലഭിച്ചതിനെ തുടര്‍ന്ന് നറുക്കെടുപ്പിലൂടെയാണ് യുഡിഎഫിലെ സമീര്‍ ഡെപ്യൂട്ടി മേയറായി തെരഞ്ഞെടുക്കപ്പെട്ടത്.
അഴീക്കോട് മണ്ഡലത്തില്‍ കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിക്കെതിരെ മത്സരിച്ച രാഗേഷിനെ കോണ്‍ഗ്രസ്സില്‍ നിന്നും പുറത്താക്കിയതിനെ തുടര്‍ന്ന് രാഗേഷ് പൂര്‍ണമായും ഇടതുപക്ഷത്തേക്ക് ചായാന്‍ തീരുമാനിച്ചതോടെയാണ് യുഡിഎഫിന് തിരിച്ചടിയായ പുതിയ സംഭവം ഉണ്ടായിരിക്കുന്നത്. ഡെപ്യൂട്ടി മേയര്‍ സ്ഥാനത്തേക്ക് രാഗേഷിനെ പിന്തുണക്കാമെന്ന് ഇടതുപക്ഷം വാഗ്ദാനം നല്‍കിയതിനെ തുടര്‍ന്നാണ് രാഗേഷ് അവിശ്വാസപ്രമേയത്തെ പിന്തുണച്ചത്.—
ജില്ലാ ആസ്ഥാനമായ കണ്ണൂര്‍ നഗരം ഉള്‍പ്പെടുന്ന കോര്പ്പറേഷന് ‘രണത്തിലെ ഡെപ്യൂട്ടി മേയര്‍ സ്ഥാനം കൂടി യുഡിഎഫിന് നഷ്ടപ്പെടുന്നതോടെ കണ്ണൂരിലെ വര്‍ഷങ്ങളായുളള യുഡിഎഫിന്റെ ഭരണ രംഗത്തെ കുത്തക സമ്പൂര്‍ണ്ണമായും അവസാനിക്കുകയാണ്. നേരത്തെ ലോക്സഭാ മണ്ഡലവും തുടര്‍ന്ന് കോര്പ്പറേഷന് ‘രണവും ഏറ്റവും ഒടുവില്‍ എന്നും യുഡിഎഫിന്റെ കുത്തക മണ്ഡലമായിരുന്ന കണ്ണൂര്‍ നിയമസഭാ മണ്ഡലവും നഷ്ടപ്പെട്ടതോടെ കണ്ണൂരില്‍ യുഡിഎഫിന് കനത്ത തിരിച്ചടിയാണ് ഉണ്ടായിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: